ബിജെപിയുടെ തീവ്ര വർഗീയ രാഷ്ട്രീയവും കോൺഗ്രസിന്റെ ഇരട്ടത്താപ്പും വിളിച്ചുപറഞ്ഞ് ആറ്റിങ്ങലിൽ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനം

ആറ്റിങ്ങൽ മണ്ഡലത്തിൽ ആവേശം ഇരട്ടിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പര്യടനം. എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിക്കായി മുഖ്യമന്ത്രി പ്രസംഗിച്ച മൂന്ന് കേന്ദ്രങ്ങളിലും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയം ഉറപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read: സൂര്യഗ്രഹണം ലോകാവസാനമെന്ന് വിശ്വസിച്ചു; യുഎസിൽ ഭർത്താവിനെയും കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ

ബിജെപിയുടെ തീവ്ര വർഗീയ രാഷ്ട്രീയവും, ജനവിരുദ്ധ നയങ്ങളും എണ്ണിപ്പറഞ്ഞും, ഇതിനെതിരായ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് ആവർത്തിച്ച് വിവരിച്ചുമാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ പര്യടനം അവസാനിച്ചത്. വർക്കലയിലും കാട്ടാക്കടയിലും, കന്യാകുളങ്ങര യിലും ആയിരുന്നു അഡ്വക്കേറ്റ് വി ജോയിക്കാനുള്ള മുഖ്യമന്ത്രിയുടെ പര്യടനം.

Also Read: ‘എന്തിലും മതം മാത്രം’; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടാനാകാതെ നരേന്ദ്ര മോദി

മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് യോഗങ്ങളിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങൾ എൽഡിഎഫ്ന്റെ വിജയ പ്രതീക്ഷ കൂടുതൽ ഉയർത്തുന്നു. ബിജെപി അതിന്റെ അജണ്ട നടപ്പിലാക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ കേരളം മുട്ടുമടയ്ക്കില്ല. ബിജെപിക്കൊപ്പം ചേർന്ന കേരളവിരുദ്ധ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ വിമർശനം. ബിജെപി കേരളത്തിലെ 20 മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്ത് എത്തും. എൽഡിഎഫ് 20 വിജയിക്കുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News