‘മുഖ്യമന്ത്രിയെ’ കേള്‍ക്കാനെത്തിയവരുടെ ബാഹുല്യം; തളിപ്പറമ്പിലല്ല, അങ്ങ് ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍’

ലോക കേരളസഭയുടെ പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചത് വന്‍ പിന്തുണ. നിരവധി പേരാണ് മുഖ്യമന്ത്രിയെ കേള്‍ക്കാന്‍ ന്യീയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ലോക കേരളസഭ സമ്മേളനത്തിനെതിരെ ചില മാധ്യമങ്ങള്‍ ദുഷ്ടലാക്കോടെ നല്‍കിയ വാര്‍ത്തകള്‍ക്കെതിരേയും പലരും വിരല്‍ചൂണ്ടി.

സജിത്ത് സുബ്രഹ്മണ്യന്‍ പങ്കുവെച്ച പോസ്റ്റ്

തളിപ്പറമ്പിലല്ല, ടൈംസ്‌ക്വയറിലാണ്. ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയര്‍. പിണറായിയെ കേള്‍ക്കാനെത്തിയവരുടെ ബാഹുല്യം ഒന്നു നോക്കൂ. അമേരിക്കന്‍ പര്യടനത്തിനെത്തുന്ന പിണറായിക്കൊപ്പമിരിക്കാന്‍ 85 ലക്ഷം, കാണാന്‍ 50 ലക്ഷം എന്നൊക്കെ തട്ടിവിട്ട മറുനാടനും മനോരമയും മാതൃഭൂമിയുമൊക്കെ ഈ നാട്ടില്‍തന്നെയുണ്ടല്ലോല്ലേ…

കെ.കെ ജോണ്‍സണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ലോകകേരളസഭ മേഖലാസമ്മേളനത്തില്‍ ഒരു ഡെലിഗേറ്റായി പങ്കെടുത്ത വെറും സാധാരണക്കാരനായ ഒരു പ്രവാസിമലയാളിയാണ് ഞാന്‍. ഈ സമ്മേളനത്തിനെതിരെ അതിനിന്ദ്യവും നീചവുമായ വാര്‍ത്തകള്‍ നല്‍കിയും ദുഷ്പ്രചാരണങ്ങള്‍ നടത്തിയും പത്രധര്‍മ്മം നിറവേറ്റിയ കേരളത്തിലെ ചില പത്രങ്ങളുടെയും ഓണ്‍ലൈന്‍ ചവറുകളുടെയും നെഞ്ചടപ്പിക്കുന്നതായിരുന്നു ലോകത്തിന്റെ നെറുക എന്ന് പറയുന്ന ടൈംസ്‌ക്വയറില്‍ നടന്ന സമ്മേളനത്തിന്റെ വിജയവും ജനപങ്കാളിത്തവും. എനിക്ക് ആകെ ചിലവായത് തീവണ്ടിക്കൂലിയായ ഇരുപത് ഡോളറാണ്.

ദിലീപ് മലയാലപ്പുഴയുടെ കുറിപ്പ്

ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയര്‍
ജനസാഗരത്തോട്
സംസാരിക്കുന്നത്
കേരള മുഖ്യമന്ത്രി
പിണറായി വിജയന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News