സഹകരണം ശക്തിപ്പെടുത്തുന്നതിന് വലിയ സാധ്യതകള്‍; ഒമാന്‍ അംബാസഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപങ്ങള്‍ എന്നിവ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഒമാനുമായി കൂടുതല്‍ സഹകരിക്കാനുള്ള കേരള സര്‍ക്കാരിന്റെ സന്നദ്ധത അംബാസഡറെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

Also Read- വില്‍സണെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലം; ഹീറോയ്ക്ക് സ്മാരകം ഒരുക്കാന്‍ സൈന്യം

ഒമാനും കേരളവും തമ്മിലുള്ള ബന്ധത്തിനു സുദീര്‍ഘമായ ചരിത്രമുണ്ടെന്ന് അംബാസഡറെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെയും ഒമാന്റെയും അഭിവൃദ്ധിയില്‍ ഒമാനിലെ മലയാളി സമൂഹം വലിയ പങ്കുവഹിച്ചിട്ടുള്ള കാര്യവും പറഞ്ഞു. ഒമാനിലെ നേതാക്കളെയും വ്യവസായികളെയും കേരളം സന്ദര്‍ശിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കേരളവും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് വലിയ സാധ്യതകളുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു. വ്യവസായ വ്യാപാര മേഖലയിലുള്ളവരടക്കം ഒമാന്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കണമെന്ന് അംബാസിഡര്‍ പറഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപങ്ങള്‍ എന്നിവ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഒമാനുമായി കൂടുതല്‍ സഹകരിക്കാനുള്ള കേരള സര്‍ക്കാരിന്റെ സന്നദ്ധത അംബാസഡറെ അറിയിച്ചു. ഒമാനും കേരളവും തമ്മിലുള്ള ബന്ധത്തിനു സുദീര്‍ഘമായ ചരിത്രമുണ്ടെന്നും കേരളത്തിന്റെയും ഒമാന്റെയും അഭിവൃദ്ധിയില്‍ ഒമാനിലെ മലയാളി സമൂഹം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും പറഞ്ഞു.

ഒമാനിലെ നേതാക്കളെയും വ്യവസായികളെയും കേരളം സന്ദര്‍ശിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. കേരളവും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് വലിയ സാധ്യതകളുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു. വ്യവസായ വ്യാപാര മേഖലയിലുള്ളവരടക്കം ഒമാന്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കണമെന്ന് അംബാസിഡര്‍ പറഞ്ഞു.

Also read- ബലി നല്‍കിയ ആടിന്റെ കണ്ണ് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; മധ്യവയസ്‌കന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News