‘വികസനത്തിന്റെ സ്പര്‍ശം എല്ലായിടത്തും എത്തുന്നതാണ് ശരിയായ വികസനം; ജനങ്ങള്‍ക്ക് അനുഭവിക്കാനാകണം’: മുഖ്യമന്ത്രി

വികസനത്തിന്റെ സ്പര്‍ശം എല്ലായിടത്തും എത്തുന്നതാണ് ശരിയായ വികസനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഭാഗം ജനങ്ങള്‍ക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കാനാകണം. സാമൂഹ്യ നീതിയിലധിഷ്ഠിതമായ വികസനമാണ് കേരളത്തില്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ വികസന സെമിനാര്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

Also read- അഴിമതി നടത്തുന്ന ഒരു മന്ത്രിയും പിണറായി മന്ത്രിസഭയിൽ ഇല്ല എന്നത് ഗ്യാരണ്ടി: എം വി ഗോവിന്ദൻ

കേരളത്തിന്റെ വികസന അടിത്തറ പാകിയത് ഇ എം എസ് സര്‍ക്കാരാണ്. ഇടത് സര്‍ക്കാറുകള്‍ ആ അടിത്തറയില്‍ കേരളത്തെ പടുത്തുയര്‍ത്താനാണ് ശ്രമിച്ചത്. അടിത്തറ തകര്‍ക്കാനുള്ള ശ്രമം വലതുപക്ഷ സര്‍ക്കാരുകള്‍ നടത്തി. ഇടത് സര്‍ക്കാറുകള്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങളെ വലത് സര്‍ക്കാറുകള്‍ അട്ടിമറിച്ചു. 2016 വരെ കേരളത്തില്‍ വികസനത്തുടര്‍ച്ച ഉണ്ടായില്ല. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനം അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read- ഗവര്‍ണറെ കയറ്റാതെ വിമാനം പറന്നു; എയര്‍ ഏഷ്യയ്‌ക്കെതിരെ കേസ് കൊടുത്ത് കര്‍ണാടക രാജ്ഭവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News