
ലോകത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ കുറ്റവാളികളാണ് ഇസ്രയേൽ എന്ന് മുഖ്യമന്ത്രി. അമേരിക്ക ലോക പൊലീസ് എന്ന നിലയിലാണ് ഇടപെടുന്നതെന്നും എന്തും ചെയ്യാൻ തയ്യാറാണ് ഇസ്രായേൽ എന്നും അദ്ദേഹം പറഞ്ഞു. “അമേരിക്കയുടെ ബലത്തിലാണ് ഇസ്രയേൽ നിൽക്കുന്നത്. അമേരിക്കയും ഇസ്രയേലും ചേർന്നാണ് ഇറാനെ ആക്രമിക്കുന്നത്” – മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലസ്തീനെ ഇസ്രയേൽ ആക്രമിച്ചപ്പോൾ, ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നമ്മുടെ പ്രധാനമന്ത്രിയെ കണ്ടില്ലേ? എവിടെയാണ് ചേരിചേരാ നയം എന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇസ്രയേലിനെ എതിർക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നില്ല. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് വലിയ അംഗീകാരം ഉണ്ടായിരുന്നു. രാജ്യം സ്വീകരിച്ച സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളുടെ ഭാഗമായാണ് ആ അംഗീകാരം എന്നും എന്നാൽ ഇന്നത് ഇല്ല എന്നും അദ്ദേഹം പറഞ്ഞു.
Also read – ഇനി രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് : നാഷണല്‍ നെറ്റുവര്‍ക്ക് ലൈസന്‍സ് കരസ്ഥമാക്കി കെഫോണ്‍
രാജ്യത്ത് വർഗീയത അഴിഞ്ഞാടുന്നു. രാജ്യം ഭരിക്കുന്നവർ ഇതിനൊപ്പം നിൽക്കുന്നു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ നമുക്ക് സ്വാതന്ത്ര്യമില്ലെന്നും ഒരു വിഭാഗത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ദരിദ്രരുടെ എണ്ണം കൂടുന്നു. എന്നാൽ ചെറിയ ഒരു വിഭാഗം തടിച്ചു കൊഴുക്കുന്നു. ഇതാണ് കേന്ദ്ര സർക്കാർ നയത്തിന്റെ പ്രശ്നം. ഒരു വിഭാഗത്തിന് തടിച്ചു കൊഴുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. നികുതി ഇളവും കടം എഴുതിത്തള്ളലും ഈ വിഭാഗത്തിന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here