‘വിധി ഫെഡറല്‍ സംവിധാനത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്’; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തമിഴ്‌നാട് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്.

അതിലുമുപരിയായി ഈ വിധിയില്‍ ബില്ലുകള്‍ പാസാക്കുന്നതിന് കൃത്യമായ സമയപരിധിയടക്കം നിശ്ചയിച്ചു കാണുന്നു. നിയമനിര്‍മ്മാണ സഭയുടെ അധികാരങ്ങള്‍ ഗവര്‍ണര്‍മാര്‍ കയ്യടക്കുന്ന പ്രവണതയ്‌ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധി. അത് ജനാധിപത്യത്തിന്റെ വിജയമാണ്.

Also Read : വീട്ടിലെ പ്രസവം ആരോഗ്യ പ്രവർത്തകർ പ്രശ്‌നമാക്കിയതോടെ താമസം മാറ്റി; പ്രസവമെടുത്തത് ഫാത്തിമ എന്ന സ്ത്രീയുടെ സഹായത്തോടെ; മലപ്പുറത്തെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

നിയമസഭ പാസാക്കിയ ബില്ലുകള്‍ 23 മാസം വരെ തടഞ്ഞുവെക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയര്‍ത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നത്.

Also Read : ആംബുലൻസ് വിളിച്ചത് തെറ്റിദ്ധരിപ്പിച്ച്; മൃതദേഹം തുണിയിലും പായയിലും പൊതിഞ്ഞ നിലയിൽ; മലപ്പുറത്തെ സംഭവത്തിൽ ആംബുലൻസ് ഡ്രൈവറുടെ വെളിപ്പെടുത്തൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News