
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ മാധ്യമ മേഖലയുടെയും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ മേഖലയ്ക്ക് ലഭിച്ചിരുന്ന സംരക്ഷണത്തിന്റെ കവചം ഭാവിയില്‍ കേന്ദ്രത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ജേര്‍ണലിസ്റ്റ് വെല്‍ഫയര്‍ ഫണ്ടിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: കല്ലടയാറിന്റെയും അഷ്ടമുടിക്കായലിന്റെയും സംഗമസ്ഥാനം; മണ്‍ട്രോത്തുരുത്തിലൊരു കിടിലന്‍ സ്‌പോട്ട്, ഇവിടെയൊന്ന് പോയി വരാം!
തൊഴില്‍ സമൂഹം എന്ന നിലയില്‍ മാധ്യമ രംഗത്തുള്ളവര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.വേജ് ബോര്‍ഡ് ഇല്ലാതാവുമെന്ന ആശങ്ക നിലനില്‍ക്കുന്നു.കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ മാധ്യമ മേഖലയുടെയും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ജേര്‍ണലിസ്റ്റ് വെല്‍ഫയര്‍ ഫണ്ടിന്റെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആകസ്മിക ദുരന്തങ്ങളില്‍ പ്രതിസന്ധിയിലാവുന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം എത്തിക്കുന്ന പദ്ധതിയാണ് ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ട്.സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി KUWJ തുടങ്ങുന്ന ബ്രേക്കിംഗ് ഡി പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വ്വഹിച്ചു.വിരമിച്ച മാധ്യമപ്രവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.മന്ത്രി പി.രാജീവ്,ഹൈബി ഈഡന്‍ എംപി,ടി ജെ വിനോദ് എം എല്‍ എ പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here