മുനമ്പം വിഷയത്തിൽ കുളം കലക്കി മീൻ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്: മുഖ്യമന്ത്രി

Pinarayi vijayan

മുനമ്പം വിഷയത്തിൽ കുളം കലക്കി മീൻ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി. വഖഫ് ബിൽ മുനമ്പത്തെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കുമെന്ന ബിജെപി പ്രചാരണം തനിത്തട്ടിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തളിപ്പറമ്പ് സർ സയിദ് കോളേജ് ഭൂമിയുമായി ബന്ധപ്പെട്ട നിലപാട് ലീഗിന്റെ വഖഫ് ബില്ലിലെ കാപട്യം തുറന്നു കാട്ടുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു

പാർലമെന്റിൽ വഖഫ് ബിൽ പാസാക്കിയ സാഹചര്യത്തിൽ ദുഷ്ടലക്കോടെ രാഷ്ട്രീയ ലാഭം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നത്. ദൗർഭാഗ്യവശാൽ അതിന് കേരളത്തിലെ പ്രതിപക്ഷം പിന്തുണ നൽകുകയാണ്. വഖഫ് ബിൽ മുൻനിർത്തി മുനമ്പം ജനതയെ പറ്റിക്കാനാണ് ബിജെപി ശ്രമിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Also Read: ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കും; സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നു: മുഖ്യമന്ത്രി

തളിപ്പറമ്പ് സർ സൈദ് കോളേജ് ഭൂമി വിഷയത്തിലെ ലീഗ് നിലപാട് വഖഫ് ബില്ലിൽ കാണിക്കുന്ന ഇരട്ടത്താപ്പ് ആണെന്നും മുഖ്യമന്ത്രി. ബിജെപിയുടെ വഞ്ചന തുറന്നു കാട്ടുമ്പോൾ ലീഗ് കാണിക്കുന്ന ഇത്തരം നിലപാടുകൾ ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News