ഗവർണർക്കെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഗവർണറുടെ പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാട്ടിയാണ് കത്ത്. ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. കേരള സർവകലാശാലാ സെനറ്റിൽ എബിവിപി പ്രവർത്തകരെ നിയമിച്ച ഗവർണറുടെ നടപടികൾക്കെതിരെ എസ്എഫ്ഐ സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധങ്ങളോട് ഗവർണർ തെരുവിലിറങ്ങി പ്രതികരിച്ചതിലാണ് മുഖ്യമന്ത്രി കത്തയച്ചത്.

Also Read: പാർലമെന്റ് അതിക്രമം; 4 പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഒരാൾ കൂടി പിടിയിലായി

തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ പ്രോട്ടോകോൾ ലംഘിച്ച് പുറത്തിറങ്ങുകയും എസ്എഫ്ഐ പ്രവർത്തകരോട് കയർക്കുകയും ചെയ്തിരുന്നു. തുടർന്ന് കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥികൾ പ്രതിഷേധാർഹം കെട്ടിയിരുന്ന ബാനറുകളും അഴിപ്പിച്ചു. അതിന് ശേഷം ഗവർണർ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാതെ കോഴിക്കോട് മിഠായിത്തെരുവിൽ പോവുകയും തെരുവിലൂടെ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുകയും ചെയ്തു.

Also Read: നവകേരള സദസ് ഇന്ന് തലസ്ഥാനത്ത്; ആവേശത്തോടെ വരവേറ്റ് ജനങ്ങൾ

ഇത് വലിയ സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഗവർണറുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമായിരിക്കെ ഗവർണർ പ്രോട്ടോകോൾ ലംഘിച്ച് തെരുവിലിറങ്ങിയത് ക്രമസമാധാനനില തകർക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി നവകേരള സദസിൽ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News