ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായിട്ടുള്ള ഗ്യാരന്റി നൽകാൻ കേന്ദ്രത്തിന് സാധിക്കുന്നില്ല: മുഖ്യമന്ത്രി

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായിട്ടുള്ള ഗ്യാരന്റി നൽകാൻ കേന്ദ്രത്തിന് സാധിക്കുന്നില്ല എന്ന് മുഖ്യമന്ത്രി. 2025 നവംബർ ഒന്നാകുമ്പോൾ അതിദരിദ്രതയിൽ നിന്ന് സംസ്ഥാനം പൂർണമായി മുക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് നടപ്പാക്കുന്ന ബദൽ നയം കാരണമാണ് ഇത് നടപ്പാക്കാൻ സാധിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്യാരന്റി ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

ജനങ്ങളുടെ ജീവിത നിലവാരമാണ് മെച്ചപ്പെടുത്തേണ്ടത്.അതിന് ഗ്യാരണ്ടി നൽകാൻ കേന്ദ്രത്തിന് സാധിക്കുന്നില്ല.ഇതിനെതിരെ വാക്കാൽ പോലും പരാമർശിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.ഇരു കൂട്ടരും സ്വീകരിക്കുന്നത് ഒരേ നയമാണ്. മോദി സർക്കാർ ആളുകളെ മോഹ വലയത്തിലാക്കാൻ ശ്രമിക്കുന്നു. ഇതിന് തെളിവ് ആണ് പ്രാണ പ്രതിഷ്ഠ.ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലപാട് എന്ത് എന്നും മുഖ്യമന്ത്രി ചോദിച്ചു.

ALSO READ: പത്മജയെന്ന ബിജെപിക്കാരിയുടെ ജല്‍പനങ്ങള്‍ക്ക് മറുപടിയില്ലെന്ന് കെ മുരളീധരന്‍

ഇന്ത്യ അംഗീകരിച്ചിരുന്നത് പലസ്തീനെ മാത്രം, ഇസ്രയേലിനെ അംഗീകരിച്ചിരുന്നില്ല. ഈ നയത്തിൽ മാറ്റം വന്നത് നരസിംഹറാവുവിന്റെ കാലത്ത് ആണ്. ബിജെപി സർക്കാർ ഇസ്രയേലിന്റെ അടുത്ത സുഹൃത്തുക്കളായി.ആർഎസ്എസും സിയോണിസ്റ്റുകളും ഇരട്ടപെറ്റ സഹോദരന്മാർ ആണ്. ബിജെപിയുമായി കോൺഗ്രസ് സമരസപ്പെടുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.ഇതാണ് ആലോചിക്കേണ്ട കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിൻറെ അനുഭവം വളരെ തിക്തമാണ്. വേണ്ടിവന്നാൽ ഞാൻ ബിജെപി ആകുമെന്ന് കെപിസിസി അധ്യക്ഷൻ പറയുന്നത് എന്തൊരു അവസ്ഥയാണ്.കോൺഗ്രസിലെ രണ്ടു പ്രധാനപ്പെട്ടവരുടെ മക്കൾ ഇപ്പോൾ ബിജെപിയിലേക്ക് പോയി.ഇവരെ തീറ്റി പോറ്റി വലുതാക്കിയത് ബിജെപിയിലേക്ക് വിടാൻ വേണ്ടിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

വന്യജീവി ആക്രമണ സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു. നിയമം ഭേദഗതി ചെയ്യണം എന്നതാണ് കേരളത്തിൻറെ ആവശ്യം. നിയമം ഭേദഗതി ചെയ്യാൻ സാധിക്കില്ല എന്നാണ് കേന്ദ്രമന്ത്രി കേരളത്തിൽ എത്തിയപ്പോൾ പറഞ്ഞത്. ഇവിടെ മനുഷ്യജീവൻ ബലിയാടാകുന്നതിന് ഉത്തരവാദി കോൺഗ്രസും ബിജെപിയും ആണ്.വയനാടിന്റെ എംപി ആണല്ലോ രാഹുൽ ഗാന്ധി.എന്തേ പാർലമെൻറിൽ നിയമഭേദഗതിക്കായി ആവശ്യപ്പെട്ടില്ല.വയനാടിന്റെ പ്രശ്നം അവതരിപ്പിക്കാൻ വേണ്ടിയെങ്കിലും തയ്യാറാകാത്തത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്നാൽ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് ഇവർക്കൊക്കെ ധൃതി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ:ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് തികയ്ക്കുന്ന ആദ്യ പേസ് ബൗളർ ജെയിംസ് ആൻഡേഴ്സൺ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News