ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവർത്തനം നടത്തിയ സർക്കാരാണ് ഇത്; മുഖ്യമന്ത്രി

ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവർത്തനം നടത്തിയ സർക്കാരാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊടുങ്ങല്ലൂരിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവർത്തനം നടത്തിയ സർക്കാരാണ് ഇത്. യാഥാർത്ഥ്യമാകില്ലെന്ന് കരുതിയ പദ്ധതികൾ പലതും പൂർണമായും ചിലത് ഭാഗികമായും യാഥാർത്ഥ്യമായി എന്നും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.

ALSO READ: മിഗ്‌ജോ ചുഴലിക്കാറ്റ്; 5,000 കോടി കേന്ദ്രസഹായം ആവശ്യപ്പെട്ട് തമിഴ്‌നാട്

സംഘർഷം കലാപം കൂട്ടക്കൊല വംശഹത്യ തുടങ്ങിയവയാണ് ബിജെപിക്ക് താൽപര്യമെന്നും വർഗ്ഗീയ ശക്തികളുടെ താൽപര്യം കേരളത്തിൽ നടപ്പിലാക്കാൻ കഴിയുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ജനത ഇതൊന്നും അനുവദിക്കാതെ വരുമ്പോൾ പല വേഷത്തിലും ഭാവത്തിലും ഇത്തരക്കാർ വരുന്നു.കേന്ദ്രത്തെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നു. കേരളത്തിന്റെ കയ്യിൽ കിട്ടേണ്ട പണം കേരളത്തിന് കിട്ടരുതെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തിന് വായ്പാ പരിധി നിശ്ചയിച്ചതും ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ: വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കം; ഗവര്‍ണറുടെ നീക്കത്തിനെതിരെ താക്കീതുമായി എസ്എഫ്‌ഐ

ചെയ്യാൻ പാടില്ലാത്ത നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്,
ഇതിനെതിരെ സംസ്ഥാനം ഒന്നിച്ചാണ് നിൽക്കേണ്ടതെന്നും എന്നാൽ പ്രതിപക്ഷം കേന്ദ്രത്തിന്റെ മനസ്സിനൊപ്പമാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇപ്പോൾ മുന്നോട്ടു വരാൻ കഴിഞ്ഞില്ലെങ്കിൽ ഇനി മുന്നോട്ടു വരാൻ കഴിയില്ലെന്നും കേന്ദ്രത്തിന്റ ചെയ്തികൾക്കെതിരെ ചെറുവിരൽ അനക്കാൻ പോലും പ്രതിപക്ഷം തയ്യാറല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News