ഓസ്‌കാര്‍ ജേതാവിന്‌ ഒരു കോടി സമ്മാനമായി നല്‍കി സ്റ്റാലിന്‍

ഡോക്യുമെന്ററി വിഭാഗത്തില്‍ ഓസ്‌കര്‍ പുരസ്‌കാരം നേടിയ ‘ദി എലിഫന്റ് വിസ്പറേര്‍സി’ന്റെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിന് ഒരു കോടി രൂപ സമ്മാനം നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. ഊട്ടി സ്വദേശിയായ കാര്‍ത്തികിയെ പൊന്നാട അണയിച്ചും മെമന്റോയും നല്‍കിയും സ്റ്റാലിന്‍ ആദരിക്കുകയും ചെയ്തു.

തന്റെ പുരസ്‌കാരനേട്ടം സ്ത്രീ സുരക്ഷയ്ക്കും വന്യജീവികളുടെ സംരക്ഷണത്തിനും വേണ്ടിയുള്ളതാണ് എന്ന് കാര്‍ത്തികി ചടങ്ങിന് ശേഷം പ്രതികരിച്ചു. വനം മന്ത്രി ഡോ. മതിവേന്ദന്‍, ചീഫ് സെക്രട്ടറി വി ഈരൈ അന്‍പു, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് ആര്‍ റെഡ്ഡി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗുണീത് മോംഗ നിര്‍മിച്ച ‘ദി എലഫന്റ് വിസ്പറേഴ്സ്’ ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും ഓസ്‌കര്‍ നേടുന്ന ആദ്യചിത്രമാണ്. അതേ സമയം മോംഗയുടെ രണ്ടാമത്തെ ഓസ്‌കര്‍ നേട്ടമാണ്. 2019 ഓസ്‌കറില്‍ മിച്ച ‘പീരിഡ് എന്‍ഡ് ഓഫ് സെന്റെന്‍സ് എന്ന ഡോക്യുമെന്ററിക്ക് മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ ഓസ്‌കര്‍ ലഭിച്ചിരുന്നു.

‘ദി എലിഫന്റ് വിസ്പറേര്‍സി’ന്റെ അഭിനേതാക്കളായ ബൊമ്മനും ബെല്ലിക്കും മാര്‍ച്ച് 15ന് എം.കെ സ്റ്റാലിന്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ ആദരം നല്‍കിയിരുന്നു. ഒരുലക്ഷം രൂപ വീതം ഇരുവര്‍ക്കും സ്റ്റാലിന്‍ സമ്മാനിച്ചിരുന്നു. കൂടാതെ സംസ്ഥാനത്തുടനീളം ആനക്കൊട്ടിലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നും താമസിക്കാനായി സൗകര്യപ്രദമായ ഇടങ്ങളൊരുക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News