
കണ്ണൂർ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ഒന്നാം ഘട്ട വികസന പദ്ധതി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു . ലോകാത്തര നിലവാരത്തിലാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയത്.കേരളത്തിൻ്റെ ടൂറിസം മേഖല കുതിപ്പിലാണെന്നും മുഴപ്പിലങ്ങാട് നാഴികക്കല്ലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read: പാലക്കാട് ചിറ്റൂരിൽ 446 ലിറ്റർ സ്പിരിറ്റ് പിടികൂടി
ഒന്നര കിലോമീറ്റർ ദൂരത്തിൽ മനോഹരമായ നടപ്പാത. കളിസ്ഥലം, പുൽത്തകിടി, ഇരിപ്പിടങ്ങൾ, അലങ്കാര ലൈറ്റുകൾ, ശിൽപ്പങ്ങൾ, ടോയ്ലറ്റുകൾ. ആരെയും അതിശയിപ്പിക്കും മുഴപ്പിലങ്ങാടെ പുതിയ കാഴ്ചകൾ.79.5 കോടി രൂപ ചിലവഴിച്ചാണ് വികസന പദ്ധതികളുടെ ഒന്നാം ഘട്ടം പൂർത്തിയാക്കിയത്.അന്താരാഷ്ട്ര പുരസ്കാരങ്ങളും അഭിമാനകരമായ നേട്ടങ്ങളുമാണ് കേരളം ടൂറിസം കൈവരിച്ചുകൊണ്ടിരിക്കുന്നതെന്ന് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
Also read: സ്ലീപ്പർ വെട്ടി ജനറൽ കോച്ച് കൂടുതലിടും; മാറ്റം അനന്തപുരി, കൊല്ലം എക്സ്‌പ്രസുകളിൽ
ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ,ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നാല് ഘട്ടങ്ങളിലായി പദ്ധതി പൂർത്തിയാകും.233.71 കോടി രൂപയാണ് ആകെ പദ്ധതി ചിലവ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here