
കോൺഗ്രസ് മുഖമന്ത്രി ആരാകുമെന്നതിൽ വെള്ളിയാഴ്ച ദില്ലിയിൽ നിർണായക ചർച്ച.എഐസിസി നിരീക്ഷകർ റിപ്പോർട്ട് നൽകിയതിന് പിന്നാലെ ഹൈക്കമാൻഡ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ അടിയന്തിരമായി ദില്ലിയിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പദത്തിൽ സമവായ ചർച്ചകൾക്ക് വേണ്ടിയാണ് നേതാക്കളെ വിളിച്ചു വരുത്തിയത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ എംഎൽഎ മാരുടെയും, ഹൈക്കമാൻഡിൻ്റെയും പിന്തുണയുള്ളത് കെസി വേണുഗോപാലിന് തന്നെയാണ്. ഇതിനെതിരായ നീക്കം വിഡി സതീശനും, രമേശ് ചെന്നിത്തലയും നടത്തുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള തർക്കം തെരുവിലേക്ക് നീങ്ങിയതിൽ കടുത്ത അതൃപ്തിയിൽ ആണ് ഹൈക്കമാൻഡ്. വിഡി സതീശനു വേണ്ടി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പ്രകടനങ്ങൾ നടന്നതിന് പിന്നാലെ ഹൈക്കമാൻഡ് പരസ്യ പ്രകടനങ്ങൾ വിലക്കുകയും, അച്ചടക്ക ലംഘന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Also Read: കോൺഗ്രസിൽ പൊട്ടിത്തെറി! വി.ഡി സതീശൻ അനുകൂലികൾ തെരുവിൽ
ഇന്ന് നടക്കുന്ന സമവായ ചർച്ചകളിൽ ഒറ്റപേരിലേക്കെത്തി ശനിയാഴ്ചയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാമെന്നുള്ള വിശ്വാസത്തിലാണ് ഹൈക്കമാൻഡ്. അതിനിടെ മല്ലികാർജുൻ ഖാർഗെയുടെ വസതിക്ക് മുന്നിലും കെസി വേണുഗോപാലിന് എതിരെ ഉള്ള പോസ്റ്ററുകൾ പ്രത്യക്ഷപെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ വിഡി സതീശന് കടുത്ത നിലപാടുകളിലേക്ക് കടക്കുമോ എന്ന ആശങ്കയും ഹൈക്കമാൻഡിനുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

