മുഖ്യമന്ത്രി ചര്‍ച്ച; മുസ്ലിം ലീഗിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍

sukumaran nair

കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിഷയത്തില്‍ ഘടകകക്ഷികള്‍ എന്തിനു ഇടപെട്ടുവെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

മുഖ്യമന്ത്രി ചര്‍ച്ച സംബന്ധിച്ച് ഘടകകക്ഷികളാണ് കുഴപ്പമുണ്ടാക്കിയത്. വിഷയത്തില്‍ അഭിപ്രായം പറയാന്‍ മുസ്ലിം ലീഗ് അടക്കമുള്ളവര്‍ക്ക് എന്താണ് കാര്യം. മുഖ്യമന്ത്രിയായി ആരു വന്നാലും സ്വീകരിക്കാന്‍ ഘടകക്ഷികള്‍ തയ്യാറാകണം. ചര്‍ച്ചയില്‍ തീരുമാനം വഴിമുട്ടിയത് ഘടകകക്ഷികളുടെ സമ്മര്‍ദ്ദം മൂലമാണ്. വിഷയത്തില്‍ ഇടപെട്ട എല്ലാ ഘടകകക്ഷികളും പ്രശ്‌നം വഷളാക്കിയെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

Also read: രാത്രിയിലും കാറ്റ് ആഞ്ഞുവീശും; അടുത്ത 3 മണിക്കൂറിൽ ഈ ജില്ലക്കാർ ശ്രദ്ധിക്കണേ


ഇന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാല്‍ യു.ഡി.എഫിന് 30 സീറ്റ് നഷ്ടപ്പെടും. 102 സീറ്റിന്റെ ശോഭ കെട്ടു. അനാവശ്യമായി ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ജനങ്ങള്‍ക്കാണ് ബുദ്ധിമുട്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കാനുള്ള ലീഗിന്റെ നീക്കത്തെയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് അദ്ദേഹം ഉന്നയിച്ചു. വിദ്യാഭ്യാസ വകുപ്പ് ജനകീയമാവണമെങ്കില്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് എന്‍.എസ്.എസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News