
അതിദരിദ്രരില്ലാത്ത കേരളം എന്ന നേട്ടത്തിന് തൊട്ടരികെ എത്തിയിക്കുകയാണ് നമ്മുടെ സംസ്ഥാനം. ഈ വർഷം കേരളപ്പിറവി ദിനമാകുന്നതോടെ ഈ ചരിത്ര നേട്ടം കേരളം കൈവരിക്കും. സംസ്ഥാനത്തിലെ അടിസ്ഥാനവർഗ്ഗ ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ ഈ ഒമ്പത് വർഷക്കാലം ഏറ്റെടുത്ത് നടത്തിയത്. അതിൽ ഏറ്റവും വിപ്ലവകരമായ തീരുമാനമായിരുന്നു ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികൾ. രാജ്യത്ത് ദരിദ്രനിർമ്മാർജ്ജനം താഴേക്ക് കൂപ്പുകുത്തുമ്പോഴാണ് മാതൃകാപരമായ ഈ മുന്നേറ്റം കേരളം കൈവരിച്ചത്.
2021 ജൂലൈയി ലാണ് ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ 64,006 കു ടുംബങ്ങളെ സംസ്ഥാനത്ത് അതിദരിദ്രരായി കണ്ടെത്തിയത്. ഇതിൽ 3,881 കുടുംബമാണ്( 6.65 ശതമാനം) ഇനിയും അതിദാരിദ്ര്യത്തിൽനിന്ന് മോചിതരാകാനുള്ളത്. ഇവരിൽ ഭൂരിഭാഗവുംസുരക്ഷിതമായ വാസസ്ഥലം ആവശ്യമുള്ളവരാണ്. ‘മനസോടിത്തിരി മണ്ണ്’ എന്ന പദ്ധതിയിലൂടെ ഇവർക്ക് ഭൂമി കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ഈ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ഒഴിഞ്ഞു കിടക്കുന്ന ഭൂമി കണ്ടെത്തുകയും ഇവർക്ക് നൽകുകി തുടങ്ങുകയും ചെയ്തിട്ടുണ്ട്.
മരിച്ചവർ, അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനാൽ കണ്ടെത്താൻ കഴിയാത്തവർ, ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവർ എന്നിവരെ പട്ടികയിൽ നിന്നും നീക്കിയപ്പോൾ അതിദരിദ്രരുടെ പട്ടികയിൽ നിന്നും 5,648 കുടുംബങ്ങൾ കുറയുകയും കണ്ടെത്തിയ അതിദരിദ്ര കുടുംബങ്ങളുടെ എണ്ണം 58,358 ആയി ചുരുങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് പുതുക്കിയപട്ടിക തയ്യാറാക്കിയത്.
നവംബർ ഒന്നിന് മുൻപ് അതിദരിദ്രരുടെ പട്ടികയിലെ ഭവനരഹിതരായ മുഴുവൻ പേരുടെയും വീടുനിർമ്മാണം ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സാധാരണക്കാരായ ജനങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനും ഉന്നതിക്കും വേണ്ടി ഇടതുപക്ഷ സർക്കാർ സൃഷ്ടിക്കുന്ന നവകേരള ബദൽ ആണ് ഈ പുരോഗതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here