ഓസ്‌ട്രേലിയയിലെ പേമാരിയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 9 ആയി

ക്രിസ്മസ് ദിനത്തില്‍ ഓസ്‌ട്രേലിയയിലുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 10 ആയി. നിലവില്‍ 3 ദിവസമായി തുടരുന്ന മഴയ്ക്കും കൊടുങ്കാറ്റിനും ആശ്വാസമുണ്ട്. എന്നാൽ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അപകടാവസ്ഥ നിലനില്‍ക്കുന്നുവെന്നുമാണ് റിപ്പോർട്ട്.

ALSO READ: തേനിയില്‍ കുറഞ്ഞ വിലക്ക് സ്ഥലം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് മലയാളിയില്‍ നിന്ന് പണം തട്ടിയെടുത്ത 7 പേര്‍ പിടിയില്‍

ഡിസംബര്‍ 25ന് രാത്രി മുതലാണ് ഓസ്‌ട്രേലിയയിലെ തെക്കു കിഴക്കന്‍ ക്വീന്‍സ് ലാന്‍ഡ്, വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും കൊടുങ്കാറ്റും തുടങ്ങിയത്.

ALSO READ: 9 മാസത്തിനുള്ളില്‍ 24 ലക്ഷം രൂപ; കൊച്ചിയിലെ ഷീ ലോഡ്ജ് വമ്പന്‍ ഹിറ്റിലേക്ക്

രാജ്യം ഇതുവരെ കാണാത്ത പ്രകൃതിക്ഷോഭങ്ങളാണ് ഉണ്ടായതെന്നാണ് വിവരം.കൊടുങ്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ഇല്ലാതായതോടെ പ്രദേശത്തെ ഒരു ലക്ഷത്തിലധികം വീടുകളാണ് മൂന്നുദിവസത്തോളം ഇരുട്ടിലായത്. ആളുകള്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.

ALSO READ: പ്രഫഷനൽ ബിരുദത്തിലെ അലോട്മെന്റ്; ഡിസംബർ 28 ന്

വെള്ളക്കെട്ടില്‍ വീണ 9 വയസുകാരിയുടെയും ബോട്ട് തകര്‍ന്ന് കാണാതായ 3 പുരുഷന്‍മാരുടെയും മരണമാണ് അവസാനമായി സ്ഥിരീകരിച്ചത്. ഈ ദിവസങ്ങളില്‍ അപകടത്തില്‍പ്പെട്ട് കാണാതായവര്‍ക്കുള്ള തിരച്ചിലും നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News