തലയ്ക്ക് വെടിയേറ്റ എട്ടു വയസ്സുകാരനുമായി പോയ ആംബുലന്‍സിന് തീയിട്ടു; കുട്ടിയും അമ്മയും ബന്ധുവും വെന്തുമരിച്ചു

മണിപ്പൂരില്‍ അക്രമികള്‍ ആംബുലന്‍സിന് തീയിട്ടു. സംഘര്‍ഷത്തിനിടെ തലയ്ക്ക് വെടിയേറ്റ എട്ടു വയസ്സുകാരനുമായി പോയ ആംബുലന്‍സിനാണ് കലാപകാരികള്‍ തീയിട്ടത്. ആക്രമണത്തില്‍ എട്ടു വയസ്സുകാരനും അമ്മയും ബന്ധുവും വെന്തുമരിച്ചു. അക്രമികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുട്ടിയുടെ തലയ്ക്ക് വെടിയേറ്റു.

തുടര്‍ന്ന് കുട്ടിയുമായി ആംബുലന്‍സില്‍ പുറപ്പെട്ട സംഘത്തെ അക്രമികള്‍ തടഞ്ഞു നിര്‍ത്തി കത്തിക്കുകയായിരുന്നു. ഇംഫാല്‍ വെസ്റ്റിലെ ഇറോയിസെംബ മേഖലയിലാണ് സംഭവം നടന്നത്. ആംബുലന്‍സിന് സുരക്ഷയൊരുക്കാന്‍ എത്തിയ പൊലീസിന് അക്രമികളെ തടയാന്‍ സാധിച്ചില്ല.

ഞായറാഴ്ചയാണ് ലാംഫെൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇംഫാൽ വെസ്റ്റിലെ ഇറോയിസെംബ ഏരിയയിലാണ് വാഹനത്തിന് തീയിട്ടത്. മെയ് 27ന് വീണ്ടും കലാപം ആരംഭിച്ചതിന് ശേഷം ഈ മേഖലയില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe