പൈപ്പ് ലൈനിന് എടുത്ത കുഴിയില്‍ വീണു; രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

കുടിവെള്ള പൈപ്പ് ഇടുന്നതിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരന്‍ മരിച്ചു. ബംഗളുരുവിലെ ഗൊല്ലാറഹട്ടിയ്ക്ക് സമീപം മഗടിയിലാണ് സംഭവം. പൈപ്പ് ലൈനിന് എടുത്ത കുഴിയില്‍ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. സമീപത്ത് സൂചനാ ബോര്‍ഡുകളോ മറ്റു സുരക്ഷാ വേലികളോ സ്ഥാപിച്ചിരുന്നില്ല. കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് സംഭവത്തില്‍ കോണ്‍ട്രാക്ടര്‍ക്കും ബംഗലൂരു ജലവിതരണ അതോറിറ്റിക്കുമെതിരെ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here