മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

father killed son in up

കൊട്ടാരക്കരയിൽ മുലപ്പാല് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. മൈലം പള്ളിക്കൽ ചരുവിളവീട്ടിൽ ചിഞ്ചുവിന്റെയും ഷൈനിന്റെയും മകൾ ഷൈലശ്രീയാണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.

എട്ട് മാസമായിരുന്നു കുട്ടിയ്ക്ക് പ്രായം. കുട്ടിയ്ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. അടുത്തിടെയായിരുന്നു ഇതേ തുടർന്നുള്ള ശസ്ത്രക്രിയ നടന്നത്.

പാൽകുടിക്കുന്നതിനിടെ കുട്ടിക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News