മാലിന്യക്കുഴിയില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; സംഭവം നെടുമ്പാശേരി വിമാനത്താവളത്തില്‍

nedumbassery-cafe-death-child

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തെ മാലിന്യ കുഴിയില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളുടെ
മകന്‍ റിദാന്‍ ജാജുവാണ് മരിച്ചത്. സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്തു.

ഉച്ചയ്ക്ക് 12:30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിലിന് സമീപമാണ് അപകടമുണ്ടായത്. ടെര്‍മിനലിന് തൊട്ടടുത്തുള്ള കഫേയില്‍ നിന്ന് ഭക്ഷണം കഴിക്കാനായി എത്തിയതായിരുന്നു കുടുംബം. സഹോദരനൊപ്പം കഫെയ്ക്ക് സമീപത്തെ പൂന്തോട്ടത്തില്‍ കളിക്കുന്നതിനിടെ കുട്ടിയെ കാണാതായി. മാതാപിതാക്കള്‍ സമീപത്തെല്ലാം അന്വേഷിച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ കുട്ടിയെ പൂന്തോട്ടത്തിന് നടുവിലെ മാലിന്യ കുഴിയില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Also: ‘ഒരിക്കലും നടപ്പിലാക്കാന്‍ കഴിയില്ലെന്ന് കരുതി, ഇനി അടുത്ത ബജറ്റിന് എംഎല്‍എമാര്‍ക്ക് ആറുവരി പാതയില്‍ വരാം’ ദേശീയപാത വികസനത്തെ കുറിച്ച് ധനമന്ത്രി

വിനോദയാത്രയ്ക്കായി രാജസ്ഥാനില്‍ നിന്നും കേരളത്തില്‍ എത്തിയതാണ് കുടുംബം. പൂന്തോട്ടത്തിന് സമീപത്തായി തുറന്ന നിലയിലായിരുന്നു കുഴി. സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വീഴ്ച സംബന്ധിച്ചും പൊലീസ് പരിശോധിക്കും. അതിനിടെ, പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തുവെച്ചാണ് അപകടം സംഭവിച്ചതെന്നും കുടുംബാംഗങ്ങളുടെ തീരാദുഃഖത്തില്‍ അനുശോചിക്കുന്നതായും സിയാല്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News