കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങി 9 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ബലൂൺ വിഴുങ്ങി 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. തിരുച്ചിറപ്പള്ളി സ്വദേശി മുത്തുമണിയുടെ മകൻ എം.മഹിഴൻ ആണ് മരിച്ചത്.

also read :മഴക്കെടുതി; ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മരിച്ചവരുടെ എണ്ണം 81 ആയി

വീട്ടിൽ കളിക്കുന്നതിനിടെ കുട്ടി ബലൂൺ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ നാമക്കൽ സ‍ർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

also read :ബേക്കറിയില്‍ കിട്ടുന്ന അതേ രുചിയില്‍ ചിക്കന്‍ റോള്‍ വീട്ടിലുണ്ടാക്കിയാലോ ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News