റോഡ് സൗകര്യമില്ല; പാമ്പുകടിയേറ്റ ഒന്നര വയസ്സുകാരിയുമായി അമ്മ നടന്നത് കിലോമീറ്ററുകളോളം, ഒടുവില്‍ ദാരുണാന്ത്യം

വീട്ടിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍ പാമ്പുകടിയേറ്റ ഒന്നര വയസ്സുകാരിയുമായി അമ്മ നടന്നത് കിലോറീറ്ററുകളോളം തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ആമക്കാട്ട് ഗ്രാമത്തില്‍ കൂലിപ്പണിക്കാരനായ വിജയ്യുടെയും പ്രിയയുടെയും മകള്‍ ധനുഷ്‌കയാണ് വെള്ളിയാഴ്ച രാത്രി പാമ്പുകടിയേറ്റ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി വീട്ടില്‍ ഉറങ്ങുമ്പോഴാണു ധനുഷ്‌കയ്ക്ക് പാമ്പുകടിയേറ്റത്. മാതാപിതാക്കള്‍ കുട്ടിയുമായി ആശുപത്രിയിലേക്കു പുറപ്പെട്ടെങ്കിലും റോഡില്ലാത്തതിനാല്‍ എത്താന്‍ വൈകിയതോടെ ധനുഷ്‌ക മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ആംബുലന്‍സില്‍ കയറ്റിവിടുകയായിരുന്നു.

എന്നാല്‍ വീട്ടിലേക്ക് റോഡ് സൗകര്യമില്ലാത്തിനാല്‍ ആംബുലന്‍സുകാര്‍ പാതിവഴിയില്‍ ഇറക്കിവിട്ടതോടെ പാമ്പുകടിയേറ്റ മരിച്ച ഒന്നര വയസ്സുള്ള മകളുടെ മൃതദേഹം ചുമന്ന് അമ്മ നടന്നത് 6 കിലോമീറ്റര്‍. റോഡ് സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സുകാര്‍ ഇവരെ പാതിവഴിയില്‍ ഇറക്കിവിട്ടതോടെ മകളുടെ മൃതദേഹവുമായി പ്രിയ കുറച്ചുദൂരം ഒരാളുടെ ബൈക്കില്‍ യാത്ര ചെയ്തു. ബൈക്കുകാരനും ഇറക്കിവിട്ടപ്പോഴാണു നടന്ന് വീട്ടിലെത്തിയത്.

അതേസമയം കുട്ടിയുടെ രക്ഷിതാക്കള്‍ ആശാ വര്‍ക്കര്‍മാരെ ബന്ധപ്പെട്ടില്ലെന്ന് വെല്ലൂര്‍ കലക്ടര്‍ പറഞ്ഞു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ മിനി ആംബുലന്‍സ് ലഭ്യമാക്കുമായിരുന്നെന്നും 1500 പേരോളം താമസിക്കുന്ന പ്രദേശത്തേക്കു റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും വെല്ലൂര്‍ കലക്ടര്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News