ആലുവയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിക്കായുള്ള തെരച്ചില്‍ ഊര്‍ജിതം

കൊച്ചി ആലുവയില്‍ തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയ്ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. സംഭവത്തില്‍ ബീഹാര്‍ സ്വദേശി അഫ്സാക്ക് ആലം എന്നയാള്‍ പിടിയിലായിട്ടുണ്ട്. തോട്ടക്കാട്ടുകാരയില്‍ വച്ചാണ് പ്രതി പിടിയിലായത്. ഇയാള്‍ക്ക് പുറമെ രണ്ട് ഇതര സംസ്ഥാന തൊ‍ഴിലാളികള്‍ കൂടി പൊലീസ് കസ്റ്റഡയിലായതായാണ് വിവരം.

ALSO READ: ഏക സിവിൽകോഡ്: കാസർഗോഡ് സി പി ഐ എം ജനകീയ സദസ് ഞായറാഴ്ച

കുട്ടിയെ പ്രതികള്‍ കൈമാറിയിട്ടുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. പ്രതി മദ്യ ലഹരിയില്‍ ആയിരുന്നെന്നും പൊലീസ് പറഞ്ഞു.

ബിഹാര്‍ സ്വദേശി മജജയ് കുമാറിന്റെ മകള്‍ ചാന്ദ്നിയെയാണ് തട്ടിക്കൊണ്ടു പോയത്. ഇവരുടെ വീടിന് മുകളില്‍ താമസിച്ചിരുന്ന ആളാണ് അഫ്സാക്ക്.  കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രണ്ട് ദിവസം മുന്‍പായിരുന്നു ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മജ്ജയ് കുമാറിന്റെ വീടിന് മുകളില്‍ താമസത്തിനെത്തിയത്.

ALSO READ: ‘ഇന്ത്യ’ ശനിയാ‍ഴ്ച മണിപ്പൂരില്‍, 16 പാര്‍ട്ടികളില്‍ നിന്ന് 21 പേര്‍ സന്ദര്‍ശിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News