കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തി

കൊല്ലത്ത് കാണാതായ കുഞ്ഞിനെ കണ്ടെത്തി. കൊല്ലം ആശ്രമം മൈതാനത്തു ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലം ഓയൂരിൽ കാണാതായ ആറ് വയസുകാരി അബിഗേൽ സാറയെയാണ് കാണാതായി 20 മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് 4.30നാണ് വീടിനടുത്ത് നിന്ന് കുട്ടിയെ കാണാതായത്. മുത്തശ്ശിയും സഹോദരനും നോക്കി നിൽക്കെയാണ് കുട്ടിയെ കാറിൽ വന്ന സംഘം തട്ടികൊണ്ടുപോയത്. തുടർന്ന് രാത്രി മാതാപിതാക്കളെ വിളിച്ച് പ്രതികൾ പണം ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here