കാറിലെത്തിയ മൂന്നംഗ സംഘത്തില്‍ സ്ത്രീകളും; കൊച്ചിയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

എറണാകുളം എളമക്കരയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. കാറിലെത്തിയ മൂന്നംഗ സംഘമാണ് 5 ഉം 6 ഉം വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ എളമക്കര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ ദിവസം വൈകുന്നേരം 4.45 നാണ് സംഭവം. വീടിന് സമീപം ട്യൂഷന്‍ പഠിക്കാന്‍ പോകുന്നതിനിടയില്‍ കാറിലേത്തിയ മൂന്നംഗ സഘം കുട്ടികള്‍ക്ക് മുന്നില്‍ വണ്ടി നിര്‍ത്തുകയും മിഠായി നല്‍കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഇളയ കുട്ടിയെ കാറില്‍ വലിച്ച് കയറ്റുന്നതിനിടയില്‍ കുട്ടികള്‍ കുതറി ഓടി. ട്യൂഷന്‍ പഠിക്കുന്ന വീട്ടില്‍ എത്തിയ കുട്ടികള്‍ ടീച്ചര്‍ വഴി രക്ഷിതാക്കളെ വിവരം അറിയിച്ചു. കാറില്‍ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീടിന് സമീപം കാര്‍ കണ്ടതായതായും വീട്ടുകാര്‍ പറയുന്നു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ എളമക്കര പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ സിസിടിവിദൃശ്യങ്ങള്‍ എളമക്കര ഭാഗത്ത് നിന്നും പോലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News