പ്രതി അനുപമയ്ക്ക് യൂട്യൂബില്‍ 5 ലക്ഷം ഫോളോവേ‍ഴ്സ്; അറസ്റ്റ് രേഖപ്പെടുത്തി

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അറസ്റ്റുചെയ്ത അനുപമയുടെ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത് 4.98 ലക്ഷം പേരാണ്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോയും ഷോട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്യുന്ന യുട്യൂബ് ചാനലിന്റെ പേര് ‘അനുപമ പത്മന്‍’ എന്നാണ്.

381 വീഡിയോയാണ് യൂട്യൂബിലുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരുമാസം മുമ്പാണ്. വളര്‍ത്തുനായ്ക്കള്‍ക്ക് ഒപ്പമുള്ള വീഡിയോയുമുണ്ട്. തട്ടിക്കൊണ്ടുപോയ കുട്ടിയെ പാര്‍പ്പിച്ചെന്ന് കരുതുന്ന ഫാംഹൗസിലെ റംബൂട്ടാന്‍ വിളവെടുപ്പ് വീഡിയോയും ഉണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 14000പേരാണ് ഫോളോ ചെയ്യുന്നത്.

Also Read : ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

അതേസമയം കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പുലര്‍ച്ചെ 3 മണി വരെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. മൂന്നു പ്രതികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛനുമായുള്ള സാമ്പത്തിക ഇടപാടിലെ പകയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പ്രതികള്‍ പറഞ്ഞു. പദ്മകുമാറിന്റെ ഭാര്യ വനിതയാണ് കുട്ടിയെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ചത്. പത്മകുമാറും ഭാര്യ അനിതയും കൂടെ പാരിപ്പള്ളിയില്‍ ഓട്ടോയില്‍ ഗിരിജയുടെ കടയില്‍ എത്തി. ഈ സമയം കുട്ടിക്കൊപ്പം മകള്‍ അനുപമ കാറില്‍ ഇരുന്നു. പണം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടില്‍ വിളിച്ചത് അനിതയാണ്.

അതേസമയം പ്രതി പത്മകുമാറിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായുള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു കോടി രൂപയോളം ബാധ്യത ഇയാള്‍ക്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ആറുവയസുകാരി അബിഗേലിനെ കൂടാതെ കുട്ടിയുടെ സഹോദരനെയും ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടിരുന്നെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇത്തരത്തില്‍ കുടുംബത്തെ ഭയപ്പെടുത്താമെന്നായിരുന്നു കണക്കുകൂട്ടല്‍.

Also Read : പത്മകുമാറിന് ആരുമായും ബന്ധമില്ല; ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്‍

അതിര്‍ത്തിക്കപ്പുറം പുളിയറയ്ക്കും ചെങ്കോട്ടയ്ക്കും ഇടയില്‍ പുതുര്‍ എന്ന സ്ഥലത്ത് നിന്നുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഹോട്ടലില്‍ നീലക്കാറിലാണ് മൂന്നു പേരും എത്തിയത്. ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ അവിടെ കാത്തുനിന്ന വനിതാ പൊലീസ് അടങ്ങുന്ന പൊലീസ് സംഘമാണ് മൂവരെയും പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News