കാമുകൻ ബാലവകാശ കമ്മീഷനിൽ വിവരമറിയിച്ചു; ബെംഗളൂരുവിൽ ശൈശവ വിവാഹം തടഞ്ഞു

16കാരിയെ 33 വയസുകാരനെക്കൊണ്ട് വിവാഹം ക‍ഴിപ്പിക്കാനുള്ള ശ്രമം തടഞ്ഞ് ബാലാവകാശ കമ്മീഷൻ. പെണ്‍കുട്ടിയുടെ കാമുകൻ ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയതിന് പിന്നാലെയാണ് വിവാഹം തടഞ്ഞത്. പെണ്‍കുട്ടിയുടെ വിവാഹം നടക്കേണ്ടിയിരുന്നത് നാളെയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയ്ക്ക് കിഡ്നി സംബന്ധമായ അസുഖമുണ്ടായിരുന്നതിനാൽ അത് പറഞ്ഞാണ് പെണ്‍കുട്ടിയെ വിവാഹത്തിന് നിർബന്ധിച്ചത്. പിന്നാലെ തൻ്റെ കാമുകനെ പെണ്‍കുട്ടി ഈ വിവരം അറിയിക്കുകയും ബാലാവകാശ കമ്മീഷനിൽ പരാതി നൽകുകയുമായിരുന്നു.

ALSO READ: ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂർ ഷാപ്പിലിരുന്നു; ഉടമയെ ആക്രമിച്ച് സ്വർണമാലയും മൊബൈൽ ഫോണും കവർന്നത് മലപ്പുറത്ത്

ക‍ഴിഞ്ഞ മെയ് 7ന് അധികൃതർ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും വിവാഹത്തിന് തടയിടുകയുമായിരുന്നു. ‘ബാലാവകാശ കമ്മീഷൻ അധികൃതർ എത്തിയിരുന്നില്ലായെങ്കിൽ പെണ്‍കുട്ടിയുടെ വിവാഹം നടന്നേനെ. ശൈശവ വിവാഹത്തെക്കുറിച്ചും വീട്ടുകാരെ പറഞ്ഞ് മനസിലാക്കുകയും വിവാഹം നടന്നു ക‍ഴിഞ്ഞാൽ നേരിടേണ്ടി വരുന്ന ഭവിഷ്യത്തുക്കളെ കുറിച്ചും പറഞ്ഞു മനസിലാക്കി. പ്രായ വ്യത്യാസം കൂടുതലായതിനാലുണ്ടാകുന്ന മാനസിക ശാരീരിക പ്രശ്നങ്ങളെക്കുറിച്ചും വീട്ടുകാരെ പറഞ്ഞു മനസിലാക്കി.’ ജില്ലാ ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥ ആശ. എച്ച്. കെ പറഞ്ഞു. അതേസമയം, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ക‍ഴിക്കാൻ തയ്യാറായ യുവാവിനെതിരെ നിയമ നടപടിയെടുക്കുമെന്ന് അധികൃതർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News