മേരിക്ക് ശാരീരിക ഉപദ്രവം ഏറ്റിട്ടില്ല, ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല; വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ പരിശോധന

തിരുവനന്തപുരം പേട്ടയില്‍ നിന്നും കാണാതായ രണ്ടുവയസ്സുകാരി മേരിയെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നും കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയില്‍ ബ്രഹ്‌മോസിന് പിറകുവശത്തെ ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിക്ക് ശാരീരിക ഉപദ്രവം ഏറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. കുട്ടിക്ക് നിര്‍ജലീകരണം കാരണം ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രം എന്നും പ്രാഥമിക പരിശോധന ഫലം. എസ് എ ടിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കുട്ടിയെ പരിശോധിക്കുകയാണ്.

Also Read : പേട്ടയിൽ കുട്ടിയെ കാണാതായ സംഭവം; തട്ടിക്കൊണ്ടു പോയതിന് തെളിവില്ലെന്ന് പൊലീസ്

19 മണിക്കൂര്‍ നീണ്ട പൊലീസിന്റെ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ബീഹാര്‍ സ്വദേശികളായ അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് തട്ടികൊണ്ടുപോയത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് റെയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News