
മുക്കോലയ്ക്കല്‍ സെന്റ് തോമസ് എച്ച് എസ് എസ്സിൽ ഒന്ന് മുതല്‍ പത്തുവരെ പഠനം പൂര്‍ത്തിയാക്കിയ കുട്ടിയ്ക്ക് അടിയന്തരമായി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. ട്യൂഷന്‍ ഫീ നല്‍കിയില്ല എന്ന കാരണത്താല്‍ സ്‌കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് കുട്ടിയുടെ വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഫീസ് ഈടാക്കാന്‍ നിയമവഴികള്‍ തേടാതെയുള്ള സ്‌കൂളിന്റെ ഇത്തരം പ്രവൃത്തികള്‍ കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നതാണെന്നും കമ്മിഷന്‍ വിലയിരുത്തി.
സ്‌കൂള്‍ പ്രിന്‍സിപ്പലും സെക്രട്ടറിയും കമ്മിഷന്റെ ഉത്തരവ് ഉടന്‍ നടപ്പിലാക്കേണ്ടതാണ്. ബാലാവകാശ കമ്മിഷന്‍ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം ലഭ്യമാക്കാനും കമ്മിഷന്‍ അംഗം എന്‍ സുനന്ദ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.
News summary: Child Rights Commission has ordered an immediate transfer certificate to be issued to a needed student who has completed 10th grade

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here