ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് തച്ചനാട്ടുകരയിൽ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. ആത്മഹത്യ ചെയ്ത വിദ്യാർഥി ആശിർനന്ദയുടെ പാലക്കാട് തച്ചനാട്ടുകരയിലെ വീട്ടിൽ ബാലാവകാശ കമ്മിഷൻ സന്ദർശിച്ചു. കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ സന്ദർശിച്ച് വീട്ടുകാരിൽ നിന്നും വിവരങ്ങൾ തേടി. അതേസമയം പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

ആത്മഹത്യ ചെയ്ത പാലക്കാട് ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് കോൺവെൻറ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്ന ആശീർ നന്ദയുടെ വീട്ടിലാണ് ബാലാവകാശ കമ്മിഷൻ സന്ദർശനം നടത്തിയത്.മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. നിരവധി സിബിഎസ്ഇ സ്കൂളുകളിൽ സമാനമായ ചൂഷണം നടക്കുന്നുണ്ടെന്ന് കെ വി മനോജ് കുമാർ പറഞ്ഞു.

ALSO READ: നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

സെൻറ് ഡൊമിനിക് കോൺവെൻറ് സ്കൂളിലും കമ്മീഷൻ പരിശോധന നടത്തി. അതേ സമയം പൊലീസിൻ്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ആത്മഹത്യ കുറിപ്പിലെ കൈയക്ഷരം പോലീസ് പരിശോധിക്കും. മാത്രമല്ല മാതാപിതാക്കളുടെയും അധ്യാപകരുടെയും സഹപാഠികളുടെ മൊഴിയും രേഖപ്പെടുത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News