മഴക്കെടുതി; കുട്ടികൾക്കായി താത്ക്കാലിക ഷെൽട്ടർ ഒരുക്കാൻ ശിശുക്ഷേമ സമിതി

തിരുവനന്തപുരത്ത് പെയ്തിറങ്ങിയ കനത്ത മഴക്കെടുതിയിൽ ജില്ലയിൽ വീടുകളിൽ താമസിപ്പിക്കാൻ പറ്റാത്ത കുട്ടികൾക്ക് തൈക്കാട് സമിതി ആസ്ഥാനത്ത് താൽക്കാലിക ഷെൽട്ടർ ഒരുക്കുന്നു. ആറ് വയസിന് താഴെയുള്ള കുട്ടികളെ സമിതി ശിശുപരിചരണ കേന്ദത്തിലും ആറ് വയസ് മുതൽ പതിനെട്ട് വയസ് വരെയുള്ള പെൺകുട്ടികളെ വീട് – ബാലിക മന്ദിരത്തിലും പാർപ്പിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെകട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ചൈൾഡ് ഹെൽപ്പ് ലൈൻ ടോൾ പ്രീ നമ്പറായ 1517-ൽ ബന്ധപ്പെടാനും നിർദ്ദേശമുണ്ട്.

ALSO READ: ‘വിഴിഞ്ഞം യാഥാർഥ്യമായത് ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടിനാൽ, യുഡിഎഫും ബിജെപിയും ശ്രമിച്ചത് പദ്ധതി മുടക്കാൻ’; എം വി ഗോവിന്ദൻമാസ്റ്റർ

തലസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ പെയ്ത മഴയിൽ രൂക്ഷമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരത്ത് 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് സമീപകാലത്തെ റെക്കോഡ് മഴയാണ്. വിതുരയിൽ വാമനപുരം നദിയിൽ പെന്നാം ചുണ്ട് പാലവും സൂര്യകാന്തി പാലവും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വാമനപുരം നദിയിൽ നീരൊഴുക്ക് കൂടിയതോടൊപ്പം നദിയോട് ചേർന്നചില ഭാഗങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളം കയറി.

ALSO READ: എൽഡിഎഫ് നൽകിയ മറ്റൊരു ഉറപ്പ് കൂടി യാഥാർഥ്യമാകുന്നു, വിഴിഞ്ഞത്തിന്റെ ചരിത്രം ഇങ്ങനെ…

തിരുവനന്തപുരം ടെക്‌നോ പാർക്കിന്റെ പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ ഫയർ ഫോഴ്‌സെത്തി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അഞ്ചുതെങ്ങിൽ വീടുകളിൽ വെള്ളം കയറി. നെയ്യാറ്റിൻകര മരുത്തൂരിൽ ഹൈവേയുടെ കുറുകെ മരം വീണു. മംഗലപുരം കഠിനംകുളം അണ്ടൂർക്കോണം പഞ്ചായത്തുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി, ഇതുവരെ പഞ്ചായത്തിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys