ഗാസയിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങൾ മരിച്ച് വീഴുന്നു; 48 മണിക്കൂറിനിടെ കുട്ടികളടക്കം 33 മരണം

gaza

ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ ഭയനകമാം വിധം തുടരുകയാണ്. ഇതിന് പിന്നാലെയാണ് പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങൾ ഉൾപ്പെടെ മരിച്ച് വീഴുന്നുവെന്ന റിപോർട്ടുകൾ പുറത്ത് വരുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 12 കുട്ടികളടക്കം 33 പേർ മരിച്ചു വീണു. യുദ്ധം തുടങ്ങിയതിന് ശേഷം 80 കുട്ടികളാണ് ഗാസയിൽ മരണപ്പെട്ടത്. ആകെ 101 പേർ മരിച്ചു.


ഐക്യരാഷ്‌ട്ര സംഘടനയുടെ പലസ്‌തീൻ അഭയാർഥി ഏജൻസി യുഎൻആർഡബ്ല്യുഎയുടെ റിപോർട്ടുകൾ അനുസരിച്ച് ഗാസയിലെ പത്തിലൊന്ന്‌ കുട്ടികൾക്കും ഗുരുതരമായ പോഷകാഹാരക്കുറവുണ്ട്. 2024 ജനുവരി മുതൽ അഞ്ചു വയസ്സിന് താഴെയുള്ള 2.40 ലക്ഷം കുട്ടികളെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ റിപോർട്ടുകൾ പുറത്തുവന്നത്.

ALSO READ: ഗാസയിൽ ഭക്ഷണം കാത്തുനിന്നവർക്കുനേരെ വീണ്ടും നിറയൊഴിച്ച് ഇസ്രയേലി സൈന്യം; 73 പേർ കൊല്ലപ്പെട്ടു

കുട്ടികൾ പട്ടിണി കിടക്കുന്ന സാഹചര്യം മനുഷ്യനിർമിതമാണെന്ന്‌ യുഎൻആർഡബ്ല്യുഎ മേധാവി ഫിലിപ്പ് ലസാരിനി പറഞ്ഞു. ഗാസയ്‌ക്കു പുറത്ത് ആറായിര-ത്തിലധികം ട്രക്കുകൾ ഭക്ഷണം, ശുചിത്വ സാമഗ്രികൾ, മരുന്ന്, മെഡിക്കൽ സാമഗ്രികൾ എന്നിവയുമായി കാത്തിരിക്കുകയാണ്‌. എന്നാൽ ഗാസയിലേക്ക്‌ പ്രവേശിക്കാൻ ഇസ്രയേലി സൈന്യം അനുവദിക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News