കൊന്നൊടുക്കിയത് മുപ്പതിനായിരം പേരെ; പട്ടിണി മുനമ്പില്‍ ഗാസ

വര്‍ഷങ്ങളായുള്ള ഇസ്രയേലിന്റെ ആക്രമണത്തെ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് പ്രതിരോധിക്കാന്‍ ആരംഭിച്ചതോടെയാണ് ഇസ്രയേല്‍ വംശഹത്യയുടെ മുഖം മാറുന്നത്. പലസ്തീനെ മുഴുവനായും തുടച്ചുനീക്കാന്‍ ഇസ്രയേല്‍ കൊടും ക്രൂരതയുടെ മുഖംമൂടി എടുത്തണിഞ്ഞതോടെ പലസ്തീനില്‍ കൊല്ലപ്പെട്ടുവീണത് മുപ്പതിനായിരത്തോളം നിരപരധാകിളായ ജനങ്ങളായിരുന്നു.

ഇസ്രയേല്‍ ആക്രമണത്തിന്റെ മറുപുറത്ത് ക്രൂരതകള്‍ക്ക് ഇരയാകുന്നത് കുരുന്നുകള്‍ കൂടിയാണ്. വിദ്വേഷവും ഭീകരതയും എന്താണെന്ന് പോലുമറിയാതെ സ്‌നേഹത്തിന്റെയും കരുതലിന്റെയും മാത്രം ലോകത്ത് ജീവിക്കുന്ന പതിനായിരത്തോളം കുഞ്ഞ് കുരുന്നുകളാണ് ആക്രമണമുഖത്ത് രക്തം ചീന്തി മരിച്ചുവീണത്. എന്താണ് ഭീകരതയെന്നോ എന്തിനാണ് ഈ ആക്രമണമെന്നോ അറിയാതെ ഓരോകുരുന്നും മണ്ണോട് ചേരുമ്പോള്‍ യുദ്ധക്കൊതിയന്മാരായ ഇസ്രയേലിന് ആവേശം കൂടുകയായിരുന്നു എന്ന് പറഞ്ഞാലും അതില്‍ തെറ്റ് പറയാനില്ല.

അതുകൊണ്ടായിരിക്കുമല്ലോ ഗാസ സിറ്റിയിലെ അല്‍ നസര്‍ പീഡിയാട്രിക് ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ടായിരുന്ന മുഴുവന്‍ കുഞ്ഞുങ്ങളേയും പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച ശേഷം ഇവിടെ കൊണ്ടുവന്നു കിടത്തിയതായിരുന്നില്ല ഈ കുരുന്നുകളെ. മറിച്ച്, ചികിത്സ തേടി എത്തിയവരായിരുന്നു ഇവര്‍. ഡോക്ടര്‍മാരും നഴ്സുമാരും കുഞ്ഞുങ്ങള്‍ക്ക് ചികിത്സയും പരിചരണവുമെല്ലാം നല്‍കിയിരുന്നു. എന്നാല്‍ ഇസ്രയേല്‍ സയണിസ്റ്റ് അധിനിവേശ സേന ഈ ആശുപത്രിയില്‍ ഇരച്ചുകയറി. ഡോക്ടര്‍മാരെയും നഴ്സുമാരെയും തുരത്തിയോടിക്കുകയായിരുന്നു.

Also Read : സിദ്ധാര്‍ഥിന്റെ മരണം; എസ്എഫ്‌ഐ നേതൃത്വത്തില്‍ പരസ്യവിചാരണ നടന്നുവെന്ന വാര്‍ത്ത വ്യാജം

ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങളെ മാത്രം ആശുപത്രിയിലാക്കി ഇസ്രയേല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും ഭയപ്പെടുത്തി ഓടിച്ചു. ആശുപത്രിയിലെ വാര്‍ഡുകളിലൊന്നിലെ കുഞ്ഞുങ്ങളുടെ മൃതദേഹം അഴുകിയ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ ഭീകരതയുടെ നേര്‍ക്കാഴ്ചകളായിരുന്നു. സ്ത്രീകളും കുട്ടികളും തുടങ്ങിയ ജനങ്ങല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പൊലും ഇസ്രയേല്‍ സഹതാപത്തിന്റെ ലാഞ്ചനയില്ലാതെ പീരങ്കികള്‍ ഉപയോഗിച്ച് തകര്‍ത്തു കളഞ്ഞതെല്ലാം ലോകം എന്നും ഓര്‍ത്തിരിക്കുക തന്നെ ചെയ്യും. ഇപ്പോഴാകട്ടെ ഗാസ പൂര്‍ണമായി പട്ടിണിയിലേക്ക് കൂപ്പുകുത്തുകയാണ്. ഭക്ഷണമുള്‍പ്പെടെയുള്ള സഹായങ്ങള്‍ ഇസ്രയേല്‍ തടഞ്ഞതോടെ ജനസംഖ്യയുടെ നാലിലൊന്ന് പട്ടിണി മുനമ്പിലാണ്. കുറഞ്ഞത് 5,76,000 പേരെങ്കിലും പട്ടിണിയില്‍നിന്ന് ഒരു പടി അകലെയാണ്.

നിര്‍ജലീകരണം, പോഷകാഹാരക്കുറവ് എന്നിവമൂലം കുട്ടികള്‍ മരിക്കുന്നുണ്ടെന്നും കൂടുതല്‍ സഹായങ്ങള്‍ എത്തിയില്ലെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പട്ടിണിമൂലം നിരവധിപ്പേര്‍ കൊല്ലപ്പെടുകയും ചെയ്യും. ഗാസ സിറ്റിയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ രണ്ട് നവജാത ശിശുക്കള്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടു. ഗാസ പ്രദേശത്ത് രണ്ടുവയസ്സിന് താഴെയുള്ള ഒരുലക്ഷത്തി മുപ്പതിനായിരത്തിലധികം കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണമോ, പോഷകാഹാരമോ, മുലപ്പാലോ ലഭിക്കുന്നില്ലെന്നാണ് കണക്കുകള്‍.

ഇസ്രയേലിന്റെ ഈ ഭീകരത അടുത്തിടെയൊന്നും അവസാനിപ്പാന്‍ അവര്‍ തയ്യാറാകില്ല. പലസ്തീനിലെ അവസാന ജീവനും തുടച്ചുനീക്കാന്‍ ഇസ്രയേല്‍ അവര്‍ക്ക് കഴിയുന്ന അത്രയും ക്രൂരമായിത്തന്നെ പെരുമാറുമെന്നതില്‍ സംശയവും ലവേശമില്ല. ഒരുരാജ്യവും സഹജീവികളോട് എങ്ങനെ പെരുമാരരുത് എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഇസ്രയേലിന്റെ ചോരക്കൊതി നമുക്ക് കാണിച്ച് തരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News