
ചത്ത പാമ്പിനെ സ്‌കിപ്പിംഗ് റോപ്പാക്കി കുട്ടികള്‍. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതോടെ വിമര്‍ശനങ്ങള്‍ കനക്കുകയാണ്. സെന്‍ട്രല്‍ ക്യൂന്‍സ്‌ലന്റില്‍ നിന്നും രണ്ട് മണിക്കൂര്‍ അകലെ സ്ഥിതി ചെയ്യുന്ന ഓസ്‌ട്രേലിയയിലെ വൂരാബിന്ദയിലാണ് സംഭവം.
ദൃശ്യങ്ങളില്‍ ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കാം. ഒപ്പം കളിച്ച് ചിരിക്കുന്ന കുട്ടികളുടെ ശബ്ദവുമുണ്ട്. കറുത്ത തലയുള്ള പെരുമ്പാമ്പാണിതെന്ന് ഒരു കുട്ടി കളിക്കിടയില്‍ പറയുന്നുണ്ട്. കുട്ടികള്‍ പാമ്പിനെ സ്‌കിപ്പിംഗ് റോപ്പാക്കുന്നതിന് മുമ്പ് അത് ചത്തിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വിഷയം ഗൗരവമായിരിക്കുകയാണ്.
സംഭവിച്ചത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് എന്‍വയോണ്‍മെന്റ് ടൂറിസം സയന്‍സ് ആന്‍ഡ് ഇന്നോവേഷന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അത് അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുമുണ്ട്.
ബ്ലാക്ക് ഹെഡഡ് പൈത്തണിനെ കൊല്ലുകയോ പരുക്കേല്‍പ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 7952 ഡോളര്‍ പിഴ അടയ്‌ക്കേണ്ടിവരും. അതായത് 6.9 ലക്ഷം രൂപ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here