മൂന്നാഴ്ച…! “ജീവനില്ലാത്ത നരകത്തില്‍ കുട്ടികളുടെ ശ്മശാനം”! ഗാസയിലെ കാഴ്ചകള്‍

ഇസ്രയേല്‍ അധിനിവേശത്തില്‍ ഗാസയില്‍ ജീവന്‍ നഷ്ടപ്പെട്ട് ഒന്നുമറിയാത്ത ആയിരക്കണക്കിന് പിഞ്ചു കുഞ്ഞുങ്ങള്‍ക്കാണ്. വെറും മൂന്നാഴ്ച യുദ്ധത്തില്‍ ഗാസയില്‍ മാത്രം കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 2019 മുതലുള്ള സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട മുഴുവന്‍ കുട്ടികളുടെ എണ്ണത്തെ മറികടന്നതായി ആഗോള ചാരിറ്റി സംഘടനയായ സേവ് ചില്‍ഡ്രന്‍ വ്യക്തമാക്കുന്നു.

ALSO READ: കൊഹ്ലിക്കരുത്തില്‍ ഇന്ത്യ അടിച്ചെടുത്തത് 326 റണ്‍സ്, ബാവുമയും സംഘവും ബാറ്റിങ്ങിനിറങ്ങി

‘ഗാസ കുട്ടികളുടെ ശ്മശാനമാണ്. മറ്റുള്ളവര്‍ക്ക് ജീവനുള്ള നരകം’- യൂനിസെഫ് വക്താവ് ജെയിംസ് എല്‍ഡറിന്റെ ഈ വാക്കുകളിലുണ്ട് എല്ലാം. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നാലായിരത്തോളം കുഞ്ഞുങ്ങളാണ്. ആയിരക്കണക്കിന് കുട്ടികള്‍ കൊല്ലപ്പെടുന്ന ഒരു യുദ്ധത്തില്‍ വിജയികളില്ലെന്നു പ്രസ്താവനകള്‍ പുറത്തുവരുമ്പോഴും കെട്ടിടാവശിഷ്ടങ്ങളില്‍ സ്വന്തം കുഞ്ഞുങ്ങളെ തിരയുന്ന നിരവധി മാതാപിതാക്കളെ ഗാസയില്‍ കാണാം.

ALSO READ: ആടുജീവിതം ഒഫീഷ്യൽ പോസ്റ്റർ പുറത്ത്, ഇതിനെ വെല്ലാൻ മറ്റൊന്ന് മലയാളത്തിൽ സംഭവിക്കില്ലെന്ന് പ്രേക്ഷകർ, ചിത്രം വൈറൽ

ഗാസയിലെ കുഞ്ഞുങ്ങള്‍ യുദ്ധം പുതിയ സംഭവമല്ല. മിക്കവരും ഒന്നോ അധിലധികമോ യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവരാണ്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രമായ നഗരപ്രദേശങ്ങളിലൊന്നായ ഗാസ മുനമ്പിലെ 2.3 ദശലക്ഷം ആളുകളില്‍ പകുതിയോളവും 18വയസിന് താഴെയുള്ളവരാണ്. ദാരിദ്ര്യത്തില്‍ വളര്‍ന്നുവന്നവര്‍. വിദ്യാഭ്യാസമോ എന്തിന് ശുദ്ധജലമോ സ്ഥിരമായി ലഭിക്കാത്തവര്‍. കാഠിന്യത്തിന്റെ വഴികള്‍ അവര്‍ക്ക് പുതുമയല്ല.

ALSO READ: ‘തകർന്ന കുടുംബത്തിലെ കുട്ടികൾ പ്രതിസന്ധികൾ നേരിടില്ല’; കങ്കണക്ക് മറുപടിയുമായി ആമിർ ഖാന്റെ മകൾ ഇറ

ഹമാസത്തിന്റെ തുരങ്കങ്ങള്‍, ഒളിത്താവളങ്ങള്‍ മാത്രമല്ല സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എല്ലാം ലക്ഷ്യം വയ്ക്കുകയാണ് ഇസ്രയേലിന്റെ മിസൈലുകള്‍. ഇവിടങ്ങളില്‍ ആശ്രയം തേടുന്ന കുഞ്ഞുങ്ങള്‍ മരണം കാത്തിരിക്കുന്നവരാണെന്ന് പറയാം. എല്ലാം നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ ബന്ധുക്കള്‍ക്കൊപ്പമോ അഭയാര്‍ത്ഥി ക്യാമ്പുകളിലോ അഭയം തേടുകയാണ്. അനാഥരായവര്‍ തെരുവികളിലോ താല്‍കാലിക ക്യാമ്പുകളിലോ താമസിക്കുന്നു. ദാരിദ്ര്യവും അനാഥത്വവും പട്ടിണിയും കുഞ്ഞുങ്ങള്‍ക്ക് നിര്‍ജലീകരണവും വയറിളക്കവും മൂലം ജീവന്‍ നഷ്ടപ്പെടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News