നെല്ലിയാമ്പതിയിലെ ‘ചില്ലിക്കൊമ്പൻ’ ചരിഞ്ഞു

‘Chillikomban’ Wild Elephant Dies

പാലക്കാട്‌ നെല്ലിയാമ്പതിയിലെ കാട്ടുകൊമ്പനായ ‘ചില്ലിക്കൊമ്പൻ’ ചരിഞ്ഞു. പൊള്ളാച്ചി ആളിയാറിലെ കണ്ടൂർ കനാലിലാണ് ആന ചരിഞ്ഞത്. കനാൽ മുറിച്ച് കടക്കാൻ ശ്രമിക്കവേ ഒഴുക്കിൽ കുടുങ്ങുകയായിരുന്നു.

ഉടുമലയിലെ വനപാലകർ ജഡം സംസ്കരിക്കും. സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായ കാട്ടാനയാണ് ചില്ലിക്കൊമ്പൻ.

ALSO READ: രത്തൻ ഖേൽക്കറുടെ നിയമനം ദുരൂഹം, വി ‍ഡി സതീശൻ ബിജെപിയുമായി അടുപ്പമുള്ള മുഖ്യമന്ത്രി: എം വി ജയരാജൻ

എറണാകുളം ദേശീയപാതയിൽ വാഹനാപകടം

എറണാകുളം ദേശീയപാതയിൽ വാഹനങ്ങള്‍ തമ്മിൽ കൂട്ടിയടിച്ച് അപകടം. പത്തടിപ്പാലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം.

മൂന്ന് വാഹനങ്ങളും റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇരുചക്ര വാഹനം ഓടിച്ചിരുന്ന ആലുവ മുട്ടം സ്വദേശിയായ 68-കാരന് അപകടത്തിൽ പരുക്കേറ്റു.

കെട്ടിടത്തിൽ നിന്ന് വീണ തൊ‍ഴിലാളിക്ക് രക്ഷകനായി അയൽവാസി

കെട്ടിടത്തിന് മുകളിൽ നിന്ന് വീണ തൊഴിലാളിക്ക് രക്ഷകനായി അയൽവാസി. നിലത്ത് വീഴുന്നതിന് മുൻപ് പിടിക്കുകയായിരുന്നു. കണ്ണൂർ തൂവ്വക്കുന്നിലെ രഞ്ജിഷാണ് ചന്ദ്രി എന്ന സ്ത്രീയുടെ രക്ഷകനായത്. ഇരുനില വീടിന് മുകളിൽ നിന്ന് വീണ ചന്ദ്രി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News