മലേഷ്യയില്‍ റോഡില്‍ വിമാനം തകര്‍ന്നു വീണ് അപകടം; പത്ത് മരണം; ദൃശ്യങ്ങള്‍ പുറത്ത്

മലേഷ്യയിലെ റോഡില്‍ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ പത്ത് മരണം. വിമാനത്തില്‍ സഞ്ചരിച്ച എട്ട് പേരും ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലെ ഡാഷ്‌ബോര്‍ഡ് കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Also read- ചാണ്ടി ഉമ്മന് 15,98,600 രൂപയുടെ സ്വത്ത്; 12,72,579 രൂപയുടെ ബാധ്യത

മലേഷ്യയുടെ വടക്കന്‍ ദ്വീപായ ലങ്കാവിയില്‍ നിന്ന് യാത്ര തിരിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ക്വാലാലംപൂരിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മലേഷ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.

also read- ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞ് വീണ് മരിച്ചു

പത്ത് പേര്‍ മരിച്ചുവെന്ന വിവരം മലേഷ്യന്‍ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ എട്ട് പേര്‍ വിമാനത്തിലുണ്ടായിരുന്നവരാണ്. ഒരാള്‍ ഹൈവേയിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നുവെന്നും മറ്റൊരാള്‍ കാറില്‍ പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News