
ഡ്രൈവറില്ലാതെ ഓടുന്ന കാറുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ടാക്സി, സ്വകാര്യ മേഖലയിൽ അടക്കം വിദേശരാജ്യങ്ങളിൽ ആളില്ലാതെ ഓടുന്ന കാറുകൾ സാധാരണമായി തുടങ്ങിയിട്ടുണ്ട്. ടെസ്‌ലയടക്കമുള്ള ഇലക്ട്രിക് കാറുകൾ ഓട്ടോ പൈലറ്റ് മോഡിൽ ഓടാൻ തക്ക സാങ്കേതികവിദ്യയുള്ള കാറുകളാണ് ഇറക്കുന്നത്. ചൈനയിലും ഇത്തരത്തിൽ ഡ്രൈവറില്ലാ കാറുകൾ റോഡുകളിൽ ഓടുന്നുണ്ട്. ഇപ്പോഴിതാ ഒരുപടി കൂടി കടന്ന് ‘ആളില്ലാ ട്രക്കുകൾ’ റോഡിൽ ഇറക്കാനുള്ള പരീക്ഷണങ്ങൾ നടത്തുകയാണ് ചൈന.
ഇപ്പോൾ ഈ പരീക്ഷണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാവുകയാണ്. ബീജിംഗിനും, ടിയാൻജിൻ തുറമുഖത്തിനും ഇടയിലുള്ള ഹൈവേയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ലോകത്തിന്‍റെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ചരക്കുകൾ നിറച്ച ലോറികൾ ഡ്രൈവറില്ലാതെ ഓടുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.
ALSO READ; മത്സരം കടുപ്പിക്കാൻ ടാറ്റ: ഇലക്ട്രിക് എസ് യു വികൾക്ക് ലൈഫ് ടൈം വാറന്‍റി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
ഇത്തരത്തിൽ കൃത്യമായ പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷമായിരിക്കും പൊതുനിരത്തുകളിൽ ലോറികൾ ഇറക്കുക. എന്നാൽ, ആദ്യഘട്ടങ്ങളിൽ തന്നെ ഡ്രൈവറില്ലാതെയാവില്ല ട്രക്കുകൾ ഓടുക. സർക്കാരിന്റെ നിർദേശപ്രകാരം ആദ്യ ഘട്ടങ്ങളില്‍ ട്രക്കിൽ ഒരു സേഫ്റ്റി ഡ്രൈവർ ഉണ്ടായിരിക്കും. എങ്കിലും വാഹനം ഓടുന്നത് സ്വന്തമായിട്ടായിരിക്കും. കൂടാതെ ഇത്തരം വാഹനങ്ങൾ നിരത്തിൽ സാധാരണമാകുന്നതോടെ സേഫ്റ്റി ഡ്രൈവറേയും കാലക്രമേണ ഒഴിവാക്കും.
കിഴക്കൻ ചൈനയിലെ ചിലഭാഗങ്ങളിൽ ഡെലിവറിക്കടക്കം ആളില്ലാ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഒരു വിഭാഗം ആളുകൾക്ക് ആശങ്കകൾ ഉണ്ടെങ്കിലും ഒരു വിഭാഗം പറയുന്നത് ആളില്ലാ വാഹനങ്ങൾ കൂടുതൽ കാര്യക്ഷമമായിരിക്കും എന്നാണ്. ട്രാഫിക് നിയമങ്ങൾ, വേഗ പരിമിതി അടക്കമുള്ള കാര്യങ്ങൾ ഇവ പാലിക്കുമെന്നതാണ് കാര്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here