വണ്ടിയോടിക്കുമ്പോൾ ഉറങ്ങിപോകുമോ എന്ന പേടി വേണ്ട; ചൈനയിൽ ഹൈവേയ്ക്ക് മുകളിൽ ലേസർ ഷോ

രാത്രികാലങ്ങളിൽ ദൂരയാത്ര പോകുമ്പോൾ ഉറങ്ങിപോകുമോ എന്ന് ഭയമുള്ളവരാണ് നമ്മളെല്ലാം. ചൈനയിലെ ജനങ്ങൾക്ക് ഇനി ആ പേടി വേണ്ട. ദൂരയാത്ര പോകുമ്പോൾ ഉറങ്ങി പോകാതെ ഇരിക്കാൻ ഹൈവേയ്ക്ക് മുകളിൽ ലേസർ ഷോ നടത്തുകയാണ് ചൈന. റോഡിന്റെ മുകളിലൂടെ പല വര്‍ണങ്ങളിലുള്ള ലേസര്‍ ലൈറ്റുകള്‍ നല്‍കിയാണ് രാത്രികാല യാത്രകളില്‍ ഡ്രൈവര്‍മാര്‍ക്ക് ഉറക്കം വരുന്നത് തടയാന്‍ ശ്രമിച്ചിരിക്കുന്നത്. പല നിറത്തിലുള്ള പ്രകാശങ്ങള്‍ തിളങ്ങുന്നത് കാണുന്നതിലൂടെ ഡ്രൈവറുടെ ക്ഷീണം ഒരുപരിധി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.

സാമൂഹ്യമാധ്യമങ്ങളിൽ ഈ ‘ലേസർ ട്രിക്ക്’ വൈറലായിരിക്കുകയാണ്. ഈ ലൈറ്റുകളുടെ പ്രകാശം ഉറക്കക്ഷീണം മാറ്റുകയും രാത്രിയാത്രയില്‍ കൂടുതല്‍ ഉണര്‍വ്വ് നല്‍കുകയും ചെയ്യുന്നുണ്ടെന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുകയോ അപകടത്തിന് കരണമാകുകയോ ചെയ്യാത്ത തരത്തിലാണ് ലേസർ ലൈറ്റുകൾ തയാറാക്കിയിരിക്കുന്നത്. രണ്ട് കിലോമീറ്റർ ദൈർഖ്യത്തിലാണ് ഈ ലേസർ ലൈറ്റുകൾ പ്രകാശിപ്പിച്ചിരിക്കുന്നത്.

മഞ്ഞ, പച്ച, നീല എന്നിങ്ങനെ കണ്ണുകൾക്ക് ഉണർവ് നൽകുന്ന നിറങ്ങളാണ് ലേസർ ലൈറ്റിന് ഉപയോഗിച്ചിരിക്കുന്നത്. വാഹനമോടിക്കുന്നവരുടെ ക്ഷീണം മാറ്റാൻ മുൻപ് ഓസ്‌ട്രേലിയയിലും സമാനമായ രീതിയിൽ ലേസർ ലൈറ്റുകൾ പ്രകാശിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News