ചൈന വിദേശകാര്യമന്ത്രി ക്വിന്‍ ഗാങിനെ പുറത്താക്കി

ചൈനയുടെ വിദേശകാര്യമന്ത്രി ക്വിന്‍ ഗാങിനെ പുറത്താക്കി. നാടകീയമായായിരുന്നു നടപടി. ക്വിന്‍ ഗാങിന് പകരമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിദേശകാര്യ തലവന്‍ വാങ്‌യിയെ നിയമിക്കുകയായിരുന്നു.

Also Read- ദില്ലിയിലെ ഉദ്യോഗസ്ഥ നിയമനത്തിലും സ്ഥലം മാറ്റത്തിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരം; ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

പൊതുജന മധ്യത്തില്‍ നിന്ന് ഒരു മാസത്തോളം കാലം അപ്രത്യക്ഷനായ ക്വിന്‍ ഗാങ് വിവാദത്തില്‍പ്പെട്ടിരുന്നു. ക്വിന്‍ ഗാങിന്റെ അസാന്നിധ്യം ചൈനയ്ക്കകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചതിനെതുടര്‍ന്നാണ് പ്രസിഡന്റ് ഷിജിന്‍ പിങിന്റെ നടപടി.

Also Read- അമ്മയ്ക്കരികിൽ കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞിനെ കടിച്ചെടുത്ത് കാട്ടുപൂച്ച; വീടിന് മുകളിൽ നിന്ന് താഴേക്ക് ഇട്ടു, ദാരുണാന്ത്യം

ആരോഗ്യപരമായ കാരണങ്ങളാലാണ് ക്വിന്‍ പെട്ടെന്ന് അപ്രത്യക്ഷനായതെന്നാണ് ഒരു വിഭാഗം വാദിച്ചത്. എന്നാല്‍ ക്വിന്നിനെ കാണാതായതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് മറ്റ് ചിലരും വാദിച്ചു. മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായെങ്കിലും ക്വിന്‍ ക്യാബിനറ്റിലെ സ്റ്റേറ്റ് കൗണ്‍സിലര്‍ സ്ഥാനത്ത് തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News