കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ചൈന

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന തിരിച്ചറിവിൽ നടപടിയെടുക്കാൻ ഒരുങ്ങി ചൈന. ദിവസം ഒരു മണിക്കൂർ മാത്രം എട്ടു മുതൽ പതിനഞ്ചു വരെ പ്രായത്തിലുള്ള കുട്ടികൾക്ക് ഇന്‍റർനെറ്റ് അനുവദിച്ചാൽ മതി എന്നാണ് ചൈനീസ് സർക്കാർ തീരുമാനം. 8 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 40 മിനിറ്റു മാത്രമേ മൊബൈൽ ഫോൺ നൽകാവൂ എന്നും 16 മുതൽ 18 വരെ പ്രായക്കാർക്ക് ദിവസം രണ്ടു മണിക്കൂർ അനുവദിച്ചാൽ മതിയെന്നും നിർദേശമുണ്ട് .അതുപോലെ രാത്രി 10 മുതൽ പുലർച്ചെ 6 വരെ കുട്ടികൾക്ക് ഫോണുകളിൽ മൊബൈൽ ഇന്റർനെറ്റ് അനുവദിക്കില്ലെന്നാണ് ചൈന അറിയിച്ചു.

പരീക്ഷണാടിസ്ഥാനത്തിൽ സെപ്തംബർ 2 വരെ ചൈനയിൽ തീരുമാനം നടപ്പാക്കും. സ്മാർട്ട് ഫോണുകളിൽ ‘മൈനർ മോഡ്’ കൊണ്ടുവരണമെന്നും സർക്കാർ മൊബൈൽ ഫോണ്‍ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് ആഴ്ചയിൽ മൂന്ന് മണിക്കൂറിൽ താഴെ വീഡിയോ ഗെയിമുകൾ കളിക്കാനുള്ള സമയം പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

also read: ഹരിയാനയില്‍ ബിജെപി സര്‍ക്കാരിന്റെ ‘ബുള്‍ഡോസര്‍ രാജ്’; വ്യാപാര സ്ഥാപനങ്ങൾ ഇടിച്ചു നിരത്തി

മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമുകളും സോഷ്യൽ മീഡിയ സൈറ്റുകളും കുട്ടികൾക്കായി യഥാക്രമം 40 മിനിറ്റ് പ്രതിദിന പരിധിയും 14 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് നിരോധനവും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും ചൈന നടപ്പിലാക്കിയിട്ടുണ്ട്.

ചൈനയുടെ വികസനത്തിന് യുവാക്കൾ നിർണായകമാണെന്ന് ഷി ജിൻപിങ് സർക്കാർ ആവർത്തിച്ച് പറഞ്ഞതിന് പിന്നാലെയാണ് പുതിയ നിയന്ത്രണം വരുന്നത്. ഈ തീരുമാനം വന്നതോടെ പല ചൈനീസ് കമ്പനികളുടെയും ഓഹരികൾ ആഗോള വിപണിയിൽ കുത്തനെ കുറഞ്ഞു.

ചൈനയിലെ ഗ്വാങ്‌സിയിൽ 13 വയസ്സുള്ള ആൺകുട്ടി തന്റെ പിതാവിനെ വെട്ടുകത്തിയുമായി ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഫോണിൽ നിരന്തരം കളിച്ചു കൊണ്ടിരുന്ന മകനിൽ നിന്നും മൊബൈൽ എടുത്തതിനായിരുന്നു ഈ പ്രതികരണം. ഇത് വലിയ ചർച്ചകള്‍ക്ക് കാരണമായി.

also read: അസമിൽ ജാപ്പനീസ് എൻസഫലൈറ്റിസ് രോഗം ബാധിച്ച് 11 പേർ മരിച്ചു; 254 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News