ആ ഭീഷണി ചൈനയോട് വേണ്ട; കനത്ത തിരിച്ചടി നൽകുമെന്ന് ട്രംപിന് മുന്നറിയിപ്പ്

CHINA

ബീജിങ്: തീരുവ വർദ്ധിപ്പിക്കുമെന്ന അമേരിക്കയുടെ ഭീഷണിക്കെതിരെ ചുട്ട മറുപടിയുമായി ചൈന. യുഎസ് “ചൈനയ്‌ക്കെതിരായ താരിഫ് വർധനയുമായി മുന്നോട്ട് പോയാൽ” അതേനാണയത്തിൽ തിരിച്ചടിക്കുമെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്. ഇറാന് സൈനിക പിന്തുണ നൽകുകയാണെങ്കിൽ അധിക തീരുവ ചൈനയ്ക്കെതിരെ ചുമത്തുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി.

എന്നാൽ ഇറാനെ തങ്ങൾ ആയുധങ്ങൾ നൽകി സഹായിക്കുന്നുവെന്നത് തെറ്റായ മാധ്യമ വാർത്തയാണെന്നും ചൈന വ്യക്തമാക്കി. “ചൈന ഇറാന് സൈനിക പിന്തുണ നൽകുന്നുവെന്ന് ആരോപിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണ്,” ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് എക്‌സിൽ പറഞ്ഞു.

“ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ചൈനയ്‌ക്കെതിരായ തീരുവ വർധനയുമായി യുഎസ് മുന്നോട്ട് പോയാൽ, ചൈന ശക്തമായ രീതിയിൽ തിരിച്ചടിക്കും”.

Also Read- സൈനിക അധിനിവേശത്തിലൂടെ നേടാൻ കഴിയാത്തത് നയതന്ത്ര മേശയിലൂടെ നേടിയെടുക്കാമെന്ന് കരുതേണ്ടെന്ന് ഇറാൻ; അമേരിക്കുടെ ‘അന്തിമ ഓഫർ’ തള്ളി

“സൈനിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ചൈന എല്ലായ്പ്പോഴും വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കുന്ന രാജ്യമാണ്. കൂടാതെ ചൈനയുടെ നിയമങ്ങളും ചട്ടങ്ങളും അന്തർദേശീയ ബാധ്യതകൾ പ്രകാരം കർശന നിയന്ത്രണം പാലിക്കുന്നതാണ്.”- ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News