അമേരിക്കയുടെ എഫ്-35നെ വെല്ലാന്‍ ചൈനയുടെ ജെ-35എ.ഇ; പുറത്തിറക്കിയത് അഞ്ചാംതലമുറ യുദ്ധവിമാനം

fighter jet

അമേരിക്കയുടെ വിഖ്യാതമായ അഞ്ചാംതലമുറ യുദ്ധവിമാനമായ എഫ്-35 ലൈറ്റ്‌നിങ് II വെല്ലാന്‍ സമാനതലമുറയില്‍പ്പെട്ട ജെ-35 എ.ഇ മള്‍ട്ടി റോള്‍ സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ് പുറത്തിറക്കി ചൈന. ലോക പൊലീസ് ചമയുന്ന അമേരിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്താനാണ് ഈ വിമാനത്തിലൂടെ ചൈനയുടെ ലക്ഷ്യം.


ചൈനയിലെ ഏറ്റവും വലിയ സൈനിക വിമാന നിര്‍മാതാക്കളായ ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ ഓഫ് ചൈനയാണ് വിമാനത്തിന്റെ നിര്‍മാതാക്കള്‍. പുതിയ വിമാനം കയറ്റുമതി ചെയ്യാനും ചൈന ഉദ്ദേശിക്കുന്നുണ്ട്. പാകിസ്ഥാനായിരിക്കും ചൈന ആദ്യം വിമാനം വില്‍ക്കുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ വന്നിട്ടില്ല.


ചൈന വികസിപ്പിച്ച രണ്ടാമത്തെ അഞ്ചാം തലമുറ യുദ്ധവിമാനമാണ് ജെ-35 സീരീസ്. അമേരിക്കയുടെ സ്റ്റെല്‍ത്ത് ശേഷിയുള്ള അത്യാധുനിക വിമാനമായ എഫ്-35നുള്ള ചൈനയുടെ എതിരാളിയായാണ് ജെ-35 കണക്കാക്കപ്പെടുന്നത്. ചൈനയ്ക്ക് ജെ-35 സീരിസിന്റെ വ്യോമ, നാവിക പതിപ്പുകളുണ്ട്. നിലവില്‍ ജെ-35 സീരിസില്‍പ്പെടുന്ന 57 യുദ്ധവിമാനങ്ങള്‍ ചൈനയ്ക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

Also Read: പശ്ചിമേഷ്യയില്‍ പറക്കുന്നതിനിടെ യു.എസ് യുദ്ധവിമാനം കാണാതായി; അപ്രത്യക്ഷമായത് ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന ടാങ്കര്‍ വിമാനം


ഇപ്പോള്‍ പുറത്തിറക്കിയ ജെ-35 എ.ഇ കയറ്റുമതിക്കുവേണ്ടി മാത്രമായി പ്രത്യേകം നിര്‍മിച്ചതാണെന്നാണ് വിവരം. അതേസമയം ഈ മോഡലിന്റെ പൂര്‍ണവിവരങ്ങള്‍ ചൈന ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുകയാണ്. സൂപ്പര്‍സോണിക് എയര്‍-ടു-എയര്‍ മിസൈലുകള്‍ ഉള്‍പ്പെടെ വിവിധതരം ആയുധങ്ങള്‍ വഹിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ മാക് 1.8 വേഗത കൈവരിക്കാന്‍ സാധിക്കുമെന്നും പറയപ്പെടുന്നു. 30 മുതല്‍ 80 മില്യണ്‍ ഡോളര്‍ വരെയാണ് ഒരു യൂണിറ്റിന്റെ വിലയെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News