സ്കൂട്ടർ കുത്തി തുറന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്‌ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് പിടിയിൽ. വിവാഹച്ചടങ്ങിനെത്തിയ സ്ത്രീയുടെ സ്കൂട്ടറിൽ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് ചിഞ്ചിലം സതീഷ് പിടിയിലായത്. ആറ്റിങ്ങല്‍ ആലംകോട് സ്വദേശിനിയുടെ സ്കൂട്ടറിൽ നിന്നാണ് പണം മോഷ്ടിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തു വെച്ച് വർക്കല പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതി ഉപയോഗിച്ചിരുന്ന ബൈക്കിൻ്റെ നമ്പർ വ്യാജമായതിനാൽ പിടികൂടാൻ പ്രയാസമായിരുന്നു. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളുമായി നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. മാർച്ച് 19 ന് ഓഡിറ്റോറിയത്തിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് കള്ളത്താക്കോല്‍ ഉപയോഗിച്ച് പ്രതി പണം മോഷ്ടിക്കുകയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 17 കേസുകൾ സതീഷന്റെ പേരിലുണ്ട്.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ താമസിച്ച് മോഷണം നടത്തുന്നതായിരുന്നു പ്രതിയുടെ പതിവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News