ചിന്നക്കനാൽ റിസോർട്ട് കേസ്; മാത്യു കുഴൽനാടൻ എംഎൽഎയെ നാളെ ചോദ്യം ചെയ്യും

മാത്യു കുഴൽനടൻ എംഎൽഎയെ വിജിലൻസ് ചോദ്യം ചെയ്യും.ചിന്നക്കനാൽ ഷൺമുഖ വിലാസത്തെ അനധികൃത സ്വത്തുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ സംബന്ധിച്ച കേസിലാണ്  മാത്യു കുഴൽനാടൻ എം എൽ എ യെ ചോദ്യം ചെയ്യുന്നത് .മുട്ടത്ത് പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ വിജിലൻസ്  ഓഫീസിൽ രാവിലെ പത്തുമണിക്ക്  ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്.

Also read:‘കശുവണ്ടി വികസന മേഖലയിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണ്’: മന്ത്രി പി രാജീവ്‌

വിജിലൻസ് രജിസ്ടർ ചെയ്ത കേസിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് കുഴൽ നാടനെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുന്നത്.  അനധികൃത സ്വത്ത് സമ്പാദനം, നികുതി വെട്ടിപ്പ്, മറ്റ് ഗുരുതര ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച് വിജിലൻസ് കൂടുതൽ ആരായും. ചിന്നക്കനാലിൽ കുഴൽനാടന്റയും ബിനാമികളുടേയും പേരിലെ സ്ഥലവും റിസോർട്ടും ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകളും നിയമ വിരുദ്ധതയുള്ളതെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

Also read:അയോധ്യ പ്രതിഷ്ഠാദിനത്തില്‍ സർക്കാർ ജീവനക്കർക്ക് അവധി പ്രഖ്യാപിച്ചതിനെതിരെ സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News