ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാവീഴ്ച; 240 ക്യാമറകള്‍ നശിപ്പിച്ചു

Chinnaswamy Stadium

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കനത്ത സുരക്ഷാവീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ട്. സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറിയ രണ്ടുപേര്‍ 240 സി.സി.ടി.വി ക്യാമറകള്‍ തകരാറിലാക്കിയെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ രണ്ടുപേരെ ബെംഗളൂരു പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.


ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മത്സരം നടക്കുന്നതിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ക്യാമറകളുടെ തകരാര്‍ കണ്ടെത്തിയത്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനകവാടങ്ങള്‍, കോര്‍പറേറ്റ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ ക്യാമറകളിലായിരുന്നു തകരാര്‍. തുടര്‍ന്ന് ന ടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ചു കയറുന്നത് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശി മഞ്ജുനാഥ്, ഉത്തര്‍പ്രദേശ് സ്വദേശി അബ്ദുള്‍കലാം എന്നിവരാണ് പിടിയിലായത്. സ്റ്റേഡിയത്തിലെ ഡിജിറ്റല്‍ സുരക്ഷ നല്‍കുന്ന കമ്പനിയുടെ ഉപകരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനി ജീവനക്കാരാണ് ഇവരെന്ന് പൊലീസ് പറയുന്നു.

Also Read: ഒരേയൊരു രാജാവ്! ഐപിഎല്ലിൽ ചരിത്രം കുറിച്ച് വിരാട് കോഹ്ലി

ശമ്പളം ലഭിക്കാത്തതിന്റെ പേരിലാണ് ഇവര്‍ സി.സി.ടി.വി ക്യാമറകള്‍ തകരാറിലാക്കിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 10 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. സ്റ്റേഡിയത്തിലെ തകരാറിലായ ക്യാമറകള്‍ വിദ്ഗധരെത്തി പിന്നീട് പരിഹരിച്ചു. അതേസമയം, നിര്‍ണായകമായ മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയത്തില്‍ ഇത്തരമൊരു സുരക്ഷാവീഴ്ചയുണ്ടായതിനെ ഏറെ ജാഗ്രതോടെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News