
കാസർഗോഡ് അടുത്തിടെ ജീവനൊടുക്കിയ സോഷ്യല്‍ മീഡിയ കണ്ടന്‍റ് ക്രിയേറ്റര്‍ ചിന്നുപാപ്പുവിന്‍റെ ആണ്‍ സുഹൃത്ത് ജീവനൊടുക്കി. ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. മന്നിപ്പാടി സ്വദേശിയാണ് യുവാവ്. 29 വയസ്സായിരുന്നു. ചിന്നു പാപ്പു എന്ന രേഷ്മയും സന്ദേശും ഒരുമിച്ചായിരുന്നു താമസം. വാടക ക്വാർട്ടേഴ്സിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് രേഷ്മ ജീവനൊടുക്കിയത്. യുവതിയുടെ മരണത്തെ തുടർന്ന് സന്ദേശ് മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ചിന്നു പാപ്പുവിൻ്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് നിഗമനം. രേഷ്മയുടേത് തൂങ്ങി മരണം തന്നെയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഉളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ശേഷം യുവതിക്കൊപ്പം താമസിച്ചിരുന്ന സന്ദേശിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ശേഷം വിട്ടയക്കുകയും ചെയ്തു. എന്നാൽ, യുവതി മരിച്ചതിന്‍റെ മാനസിക സമ്മർദത്തിലായിരുന്നു യുവാവ് എന്നാണ് വിവരങ്ങൾ.
ആദൂർ ആലംതടുക്ക സ്വദേശിയാണ് ചിന്നു പാപ്പു. അഞ്ചുവർഷം മുൻപ് വിവാഹിതയായ യുവതി വിവാഹമോചിതയാണ്. ഇവരുടെ കുട്ടി ഭര്‍ത്താവിനൊപ്പമാണ് താമസം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


