ചിന്ത രവീന്ദ്രൻ പുരസ്‌കാരം യോഗേന്ദ്ര യാദവിന്

ചിന്ത രവീന്ദ്രൻ പുരസ്ക്കാരം യോഗേന്ദ്ര യാദവിന്. 50000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ജൂലൈ 20 ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും. 2024-ലെ ചിന്ത രവീന്ദ്രൻ സ്മാരക പ്രഭാഷണം യോഗേന്ദ്രയാദവ് നടത്തും. ‘What does it mean to be Left in today’s India എന്നതാണ് വിഷയം.

ചിന്ത രവീന്ദ്രൻ ഫൗണ്ടേഷൻ ചെയർമാൻ എൻ.എസ്. മാധവൻ അധ്യക്ഷത വഹിക്കും. ഫൗണ്ടേഷൻ സെക്രട്ടറി എൻ.കെ. രവീന്ദ്രൻ, കെ.സി. നാരായണൻ, എം.പി. സുരേന്ദ്രൻ, ചന്ദ്രിക രവീന്ദ്രൻ, സി.ആർ. രാജീവൻ, മുഹമ്മദ് കോയ എന്നിവർ സംസാരിക്കും.

കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ, എം.പി. സുരേന്ദ്രൻ, കെ.സി. നാരായണൻ എന്നിവരടങ്ങിയ പാനലാണ് യോഗേന്ദ്ര യാദവിനെ അവാർഡിന് തെരഞ്ഞെടുത്തത്. അഞ്ചാമത് ചിന്ത രവീന്ദ്രൻ പുരസ്‌കാരമാണിത്. കെ.പി. കുമാരൻ, പ്രൊഫ. ബി. രാജീവൻ, സുനിൽ പി. ഇളയിടം, പി. സായ്‌നാഥ് എന്നിവർക്കാണ് മുൻ വർഷങ്ങളിൽ അവാർഡ് ലഭിച്ചത്.

ALSO READ: ‘ഹൃദയത്തിൽ തന്നെയാണ് എസ്എഫ്ഐ’, കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടി ആധികാരിക വിജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News