പൊൻ മാന് പ്രശംസ ; ‘താങ്ക്യു ചിയാൻ വിക്രം’

ബേസിൽ ജോസഫ് നായകനായ പൊൻ മാൻ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. നിരവധിയാളുകളാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പർ സ്റ്റാർ ചിയാൻ വിക്രം. ചിത്രം കണ്ട് ഇഷ്ടപെട്ട വിക്രം പൊന്മാന്റെ സംവിധായകനായ ജ്യോതിഷ് ശങ്കറിനെ വിളിച്ച് അഭിനന്ദിക്കുകയായിരുന്നു. ചിയാന്റെ വാക്കുകൾക്ക് ബേസിൽ ജോസഫ് ഉൾപ്പടെയുള്ള അണിയറ പ്രവർത്തകർ നന്ദി അറിയിച്ചിട്ടുണ്ട്. ‘നിങ്ങളുടെ അമൂല്യമായ അഭിനന്ദനത്തിനും വിലമതിക്കാനാവാത്ത വാക്കുകൾക്കും നന്ദി ചിയാൻ വിക്രം’ എന്നാണ് നന്ദി പോസ്റ്ററിൽ അണിയറപ്രവർത്തകർ കുറിച്ചത്.

also read: ചിത്രമെത്താൻ മാസങ്ങൾ മാത്രം; ബസൂക്കയുടെ റിലീസ് ​പ്രഖ്യാപിച്ചു

രാഷ്ട്രീയ, സാംസ്കാരിക രംഗത്തുള്ള നിരവധിയാളുകൾ ചിത്രത്തെ പ്രശംസിച്ചിരുന്നു. ജി ആർ ഇന്ദുഗോപൻ നാലു ചെറുപ്പക്കാർ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ. കൊല്ലം ജില്ലയിലെ തീരദേശത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണിത്. ബേസിൽ ജോസഫ്, ലിജോമോൾ ജോസ്, സജിൻ ഗോപു, ആനന്ദ് മന്മഥൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News